തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു. വെള്ളയമ്പലത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി 12.45 ന് വാഹനം കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അതേ സമയം വാഹനം ഓടിച്ചത് ആരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. അപകട സ്ഥലം സന്ദർശിച്ചശേഷം മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണർ വെള്ളയമ്പലം ഉൾപ്പടെയുള്ള ഭാഗങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീറാം മദ്യലഹരിയില്‍ അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ; ഡ്രൈവര്‍ സീറ്റില്‍ ആരെന്ന് വ്യക്തമല്ല - Journalist death
വെള്ളയമ്പലത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി 12.45 ന് വാഹനം കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്.