ETV Bharat / city

മാധ്യമപ്രവര്‍ത്തകന്‍റെ മരണം; ശ്രീറാമിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ദുര്‍ബലമാക്കി പൊലീസ് - തിരുവനന്തപുരം

രക്തസാമ്പിളില്‍ മദ്യപിച്ചതിന് തെളിവില്ല, റിമാന്‍ഡ് റിപ്പോര്‍ട്ടിലും മദ്യപിച്ചതായി പരാമര്‍ശമില്ല. ശ്രീറാമിനെതിരെയുള്ള കേസ് ദുര്‍ബലപ്പെടുത്താനൊരുങ്ങി പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍റെ മരണം; റിമാന്‍റ് റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെ ഒളിച്ചുകളി 'ശ്രീറാം മദ്യപിച്ചതായി റിപ്പോര്‍ട്ടിലില്ല'
author img

By

Published : Aug 5, 2019, 5:57 PM IST

Updated : Aug 5, 2019, 7:08 PM IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സാഹചര്യ തെളിവുണ്ടായിട്ടും മദ്യപിച്ചെന്ന കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് മറച്ചുവെച്ചു. മ്യൂസിയം പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് പൊലീസിന്‍റെ ഒളിച്ചുകളി വ്യക്തമാകുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചാല്‍ അപകടമുണ്ടാകുമെന്ന് ശ്രീറാമിന് അറിയാമെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അതില്‍ ഒരിടത്തും ശ്രീറാം മദ്യപിച്ചെന്ന് എഴുതിയിട്ടില്ല. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് സാക്ഷികള്‍ പലരും അപകടദിവസം രാവിലെ ദൃശ്യമാധ്യമങ്ങളോടും പെലീസിനോടും പറഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ ഇത് അവഗണിച്ചു.

മദ്യപിച്ചെന്ന സൂചന റിപ്പോര്‍ട്ടില്‍ ഒരിടത്തും നല്‍കാതെ മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള 185-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് കേസ് കോടതിയില്‍ ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. ഐ എ എസ് ഉദ്യോഗസ്ഥനും സമൂഹത്തില്‍ ഉന്നത പദവി വഹിക്കുന്ന ആളുമായതിനാല്‍ ശ്രീറാമിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മനപൂര്‍വ്വമുള്ള നരഹത്യയ്ക്കുള്ള 304-ാം വകുപ്പ് ചുമത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ എഫ് ഐ ആര്‍ എന്നപോലെയാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സഹയാത്രിക വഫ ഫിറോസിനെ പ്രധാന സാക്ഷിയാക്കുകയാണ് വേണ്ടിയിരുന്നതെന്ന് അറിയാമായിരുന്നിട്ടും ഇവരെ കേസില്‍ രണ്ടാം പ്രതിയാക്കുക വഴി പൊലീസ് പ്രധാന സാക്ഷിമൊഴിയും അട്ടിമറിച്ചുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ എട്ട് മണിക്കൂറിനുശേഷം മാത്രം ശേഖരിച്ച ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനാ ഫലവും പുറത്തു വന്നു. പരിശോധനയില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്നാണ് സൂചന. തുടക്കത്തിലേ രക്തസാമ്പിള്‍ ശേഖരിക്കാതെ ശ്രീറാമിനെ രക്ഷിക്കുന്നുവെന്ന ആരോപണം പൂര്‍ണമായി ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലം. അതേസമയം ശ്രീറാമിന്‍റെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ വാദം കേള്‍ക്കും.

Intro:മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാംവെങ്കിട്ടരാമനെതിരെ സാഹചര്യ തെളിവുണ്ടായിട്ടും മദ്യപിച്ചെന്ന കാര്യം റിമാന്‍ഡ്് റിപ്പോര്‍ട്ടില്‍ പൊലീസ് മറച്ചു വച്ചു. കേസിലെ പ്രധാന സാക്ഷിയായ വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കുക വഴി സാക്ഷിമൊഴിയെയും പൊലീസ് ദുര്‍ബ്ബലപ്പെടുത്തി. അതിനിടെ അപകടം നടന്ന്് 8 മണിക്കൂറിനു ശേഷം ശേഖരിച്ച ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധനാ ഫലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.

Body:മ്യൂസിയം പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പുറത്തു വന്നപ്പോഴാണ് പൊലീസിന്റെ ഒളിച്ചു കളി വ്യക്തമാകുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചാല്‍ അപകടമുണ്ടാകുമെന്ന് ശ്രീറാമിന് അറിയാമെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അതില്‍ ഒരിടത്തും ശ്രീറാം മദ്യപിച്ചെന്ന് എഴുതിയിട്ടില്ല. എന്നാല്‍ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് സാക്ഷികള്‍ പലരും അപകടദിവസം രാവിലെ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും പെലീസിനോടും പറഞ്ഞിട്ടും പൊലീസ് ഇത് അവഗണിക്കുകയായിരുന്നു. മദ്യപിച്ചെന്ന സൂചന റിപ്പോര്‍ട്ടില്‍ ഒരിടത്തും നല്‍കാതെ മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള 185-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത്്് കേസ്് കോടതിയില്‍ ദുര്‍ബ്ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനും സമൂഹത്തില്‍ ഉന്നത പദവി വഹിക്കുന്ന ആളുമായതിനാല്‍ ശ്രീറാമിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് റിമാന്‍്്്്്്ഡ്്് റിപ്പോര്‍ട്ടില്‍ പറയുന്നു. മനപൂര്‍വ്വമുള്ള നരഹത്യയ്ക്കുള്ള 304-ാം വകുപ്പ് ചുമത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബ്ബലമായ എഫ്.ഐ.ആര്‍ പോലെതന്നെയാണ് പെലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സഹയാത്രിക വഫ ഫിറോസിനെ പ്രധാന സാക്ഷിയാക്കുകയാണ് വേണ്ടിയിരുന്നതെന്ന് അറിയാമായിട്ടും ഇവരെ കേസില്‍ രണ്ടാം പ്രതിയാക്കുക വഴി പൊലീസ് പ്രധാന സാക്ഷിമൊഴിയും അട്ടിമറിച്ചുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ 8 മണിക്കൂറിനു ശേഷം മാത്രം ശേഖരിച്ച ശ്രീരാം വെങ്കിട്ടരാമന്റെ രക്തപരിശോധാ ഫലം പുറത്തു വന്നു. പരിശേധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് സൂചന. തുടക്കത്തിലേ രക്തസാമ്പിള്‍ ശേഖരിക്കാതെ ശ്രീറാമിനെ രക്ഷിക്കുന്നുവെന്ന ആരോപണം പൂര്‍ണമായി ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലം. ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ വാദം കേള്‍ക്കും.
Conclusion:
Last Updated : Aug 5, 2019, 7:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.