തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം താല്‍കാലിക സമിതിക്ക് നൽകിയ സുപ്രീംകോടതി വിധിയിൽ സന്തോഷമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ വി.രതീശൻ. നിലവിലെ ഭരണസംവിധാനത്തിന് ക്ഷേത്ര കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പുതിയ സമിതിക്ക് ബി നിലവറ തുറക്കുന്നത് അടക്കമുള്ള ക്ഷേത്ര കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇത് ക്ഷേത്രത്തിൻ്റെ ഉന്നമനത്തിന് സഹായകമാകുമെന്നും വി. രതീശൻ പറഞ്ഞു. ഭക്തജനങ്ങളെ സംബന്ധിച്ച് ശുഭകരമായ വിധിയാണ് ഉണ്ടായതെന്നും ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇതുവരെ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.