ETV Bharat / city

കാസ്‌പ്പ് പദ്ധതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടും അംഗമാകും

ശ്രീചിത്രയില്‍ ചികിത്സയില്‍ തുടരുന്ന കാസ്പ് കാര്‍ഡുള്ള ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കും

kasp latest news  sreechithara institute joins kasp  sreechithara institute latest news  കാസ്‌പ്പ് പദ്ധതി  ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
കാസ്‌പ്പ് പദ്ധതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടും അംഗമാകും
author img

By

Published : Dec 12, 2019, 10:44 AM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)യില്‍ അംഗമാകാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു. ഇതോടെ ശ്രീചിത്രയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്ന കാസ്പ് കാര്‍ഡുള്ള ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കും. ശ്രീചിത്ര ഭരണസമിതിയുടെതാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതോടെ കാസ്പ് കാര്‍ഡുള്ള സാധരണക്കാരായ രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികില്‍സാ ആനുകൂല്യം ലഭിക്കും. ആനൂകുല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നേരത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ്മാന്‍ ഭാരതുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കാന്‍ ശ്രീചിത്ര തയാറായിരുന്നില്ല. പദ്ധതിയിലെ പാക്കേജുകള്‍ ശ്രീചിത്രയിലെ നിരക്കിനേക്കാള്‍ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സാമ്പത്തിക അടിസ്ഥാനത്തില്‍ രോഗികളെ നാല് വിഭാഗങ്ങളായി തിരിച്ച് ചികിത്സാ സൗജന്യം നല്‍കാനുള്ള ശ്രീചിത്രയുടെ തീരുമാനം പുതിയ തീരുമാനത്തോടെ അപ്രസക്തമായി. അതേസമയം കാസ്പ് കാര്‍ഡില്ലാത്ത പാവപ്പെട്ട രോഗികളെക്കുറിച്ചോ മുന്‍ഗണന പട്ടികയില്‍പ്പെട്ടവരെക്കുറിച്ചോ ഉത്തരവില്‍ പരാമര്‍ശമില്ല.

Intro:സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)യില്‍ അംഗമാകാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനം. ഇതോടെ ശ്രീചിത്രയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്ന കാസ്പ് കാര്‍ഡുള്ള ബി.പി.എല്‍ രോഗികള്‍ക്ക് ചികിത്സ സൗജന്യം ലഭിക്കും. ശ്രീചിത്ര ഭരണസമിതിയുടെതാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതോടെ കാസ്പ് കാര്‍ഡുള്ള സാധരണക്കാരായ രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സ ആനുകൂല്യം ലഭിക്കും. ചികിത്സ ആനൂകുല്യം നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരതുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കാന്‍ ശ്രീചിത്ര തയ്യറായിരുന്നില്ല. പദ്ധതിയിലെ പാക്കേജുകള്‍ ശ്രീചിത്രയിലെ നിരക്കിനേക്കാള്‍ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സാമ്പത്തിക അടിസ്ഥാനത്തില്‍ രോഗികളെ നാല് വിഭാഗങ്ങളായി തിരിച്ച് ചികിത്സ സൗജന്യം നല്‍കാനുള്ള ശ്രീചിത്രയുടെ തീരുമാനം പുതിയ തീരുമാനത്തോടെ അപ്രസക്തമായി. അതേസമയം കാസ്പ് കാര്‍ഡില്ലാത്ത പാവപ്പെട്ട രോഗികളെക്കുറിച്ചോ മുന്‍ഗണന പട്ടികയില്‍ പെട്ടവരെക്കുറിച്ചോ ഉത്തരവില്‍ പരാമര്‍ശമില്ല.
Body:......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.