ETV Bharat / city

മാലിന്യ സംസ്‌കരണത്തിന്‍റെ തിരുവനന്തപുരം മാതൃക; കർമപദ്ധതിയുമായി കോര്‍പ്പറേഷന്‍ - തിരുവനന്തപുരം മാലിന്യ സംസ്‌കരണം

പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് പദ്ധതി

അജൈവ മാലിന്യ സംസ്‌കരണം തിരുവനന്തപുരം കോര്‍പ്പറേഷന്‍  അജൈവ മാലിന്യ സംസ്‌കരണത്തിന് കർമപദ്ധതി  തിരുവനന്തപുരം മാലിന്യ സംസ്‌കരണം  solid waste management in thiruvananthapuram
മാലിന്യ സംസ്‌കരണത്തിന്‍റെ തിരുവനന്തപുരം മാതൃക; അജൈവ മാലിന്യ സംസ്‌കരണത്തിന് കർമപദ്ധതിയുമായി കോര്‍പ്പറേഷന്‍
author img

By

Published : Jan 18, 2022, 10:13 AM IST

തിരുവനന്തപുരം: അജൈവ മാലിന്യ സംസ്‌കരണത്തിന് കർമപദ്ധതിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും വഴിയോരത്തും വീടുകളിലും ഉള്ള അജൈവ മാലിന്യം ശേഖരിക്കാനാണ് പദ്ധതി.

ഓരോ വാർഡിലും സംഭരണ കേന്ദ്രങ്ങളും തീരുമാനിക്കും. നിശ്ചിത ദിവസങ്ങളിൽ ഇനം തിരിച്ച് സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന അജൈവ മാലിന്യങ്ങൾ നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള റീസൈക്ലിങ് ഏജൻസികൾക്ക് കൈമാറും.

ജനുവരി 30ന് രാവിലെ 7 മണി മുതൽ 100 വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിദ്യാർഥികൾ, എൻസിസി, എൻഎസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, റസിഡൻസ് അസോസിയേഷൻ, യൂത്ത് ക്ലബ്, എൻജിഒ, വിവിധ രാഷ്ട്രീയ പാർട്ടികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ കണ്ടെത്താനുള്ള പരിശോധനയ്ക്കായി സ്ക്വാഡുകൾ തിങ്കളാഴ്‌ച മുതൽ പ്രവർത്തനം ആരംഭിച്ചു. ജനുവരി 22 നാണ് പഴയ തുണി, ബാഗ്, ചപ്പൽ മുതലായവ വാർഡ് സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടത്. 29ന് ചില്ലു മാലിന്യങ്ങൾ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കണം. ഫെബ്രുവരി അഞ്ചിന് സിഎഫ്എൽ, ബൾബ്, ട്യൂബ്, തുടങ്ങിയവ സംഭരണ കേന്ദ്രത്തിൽ എത്തിക്കണം.

Also read: കൊവിഡ്‌ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് വാര്‍ഡ്‌ തല സമിതികള്‍ ശക്തമാക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.