ETV Bharat / city

സോളാർ കേസിൽ സിബിഐ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നു - solar case CBI Investigation

സോളാര്‍ തട്ടിപ്പ് കേസും ലൈംഗിക പീഡന പരാതികളും അന്വേഷിക്കുന്ന സിബിഐ സംഘമാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നത്

സോളാർ കേസ്  പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ  സോളാർ കേസ്  സോളാർ കേസിൽ സിബിഐ പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു  solar case  solar case news  solar case latest news  CBI recording the statement of the complainant  CBI recording the statement of the complainant news  solar case CBI Investigation  solar case CBI Investigation news
സോളാർ കേസിൽ സിബിഐ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നു
author img

By

Published : Sep 10, 2021, 1:22 PM IST

തിരുവനന്തപുരം: സോളാര്‍ കേസില്‍ പരാതിക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നു. സോളാര്‍ തട്ടിപ്പ് കേസും ലൈംഗിക പീഡന പരാതികളും അന്വേഷിക്കുന്ന സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം സിബിഐ ഓഫീസിലാണ് മൊഴിയെടുപ്പ്. കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെതിരായ പീഡനപരാതിയാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

വേണുഗോപാലിനെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, പി.സി.വിഷ്‌ണുനാഥ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ മൊഴി പരാതിക്കാരിയില്‍ നിന്ന് ശേഖരിക്കാനാണ് സിബിഐ ശ്രമം. ഇതു കൂടാതെ സോളാര്‍ തട്ടിപ്പിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും സിബിഐ അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്നുണ്ട്. ഈ വിഷയങ്ങളിലും സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തും.

ALSO READ: 'ഹരിത' വിവാദം: MSF സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.