ETV Bharat / city

എസ്‌ഐയെ ആക്രമിച്ച സംഭവം : ആറ് പേർ അറസ്റ്റില്‍

author img

By

Published : Jul 7, 2021, 4:11 PM IST

നെടുമങ്ങാട് എസ്‌ഐ സുനില്‍ ഗോപിക്ക് നേരെയാണ് അക്രമം ഉണ്ടായത്.

si attacked case  six men arrested  എസ്‌ഐയെ ആക്രമിച്ചു  നെടുമങ്ങാട് എസ്‌ഐ  കേരള പൊലീസ് വാർത്തകള്‍  kerala police news
അറസ്റ്റില്‍

തിരുവനന്തപുരം : നെടുമങ്ങാട് എസ്‌ഐയെ ആക്രമിച്ച കേസിൽ കൊലക്കേസ് പ്രതി അടക്കം ആറ് പേർ പിടിയിൽ. കരകുളം സ്വദേശികളായ ഷൈജു, രാഹുൽ, വിഷ്ണു, ജിനുരാജ്, അനന്തു, ആദർശ് എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്‌ച വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലാണ് സംഭവം. ഏഴംഗ സംഘം വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

also read: 'മര്‍ദിച്ച് കള്ളക്കേസെടുത്തു' ; എസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

എസ്‌ഐയുടെ ഇടതുകൈക്ക് പരിക്കേറ്റു. ഷൈജു, രാഹുൽ എന്നിവരെ സംഭവസ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഷൈജു, കൊലപാതക കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കൊല്ലം റൂറലിലായിരുന്ന സുനിൽ ഗോപി തിങ്കളാഴ്ചയാണ് നെടുമങ്ങാട് സ്റ്റേഷനിൽ തിരിച്ചെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.