ETV Bharat / city

തിരുവനന്തപുരത്ത് ഇന്ന് ഏഴ് രോഗികള്‍; ഉറവിടമറിയാതെ രണ്ടുപേര്‍

മണക്കാട് സ്വദേശിയായ വി.എസ്.എസ്.സി ജീവനക്കാരാനാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് വി.എസ്.എസ്.സിയിലെ 12 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

തിരുവനന്തപുരം  കൊവിഡ് രോഗം  കൊവിഡ് രോഗികള്‍  വി.എസ്.എസ്.സി ജീവനക്കാരന്‍  covid  Seven new covid  Thiruvananthapuram  Thiruvananthapuram today
തിരുവനന്തപുരത്ത് ഇന്ന് ഏഴ് രോഗികള്‍; ഉറവിടമറിയാതെ രണ്ടുപേര്‍
author img

By

Published : Jun 26, 2020, 8:30 PM IST

തിരുവനന്തപുരം: ജില്ലയില്‍ വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ ഉൾപ്പെടെ എഴ് പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ വി.എസ്.എസ്.സി ജീവനക്കാരാനാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് വി.എസ്.എസ്.സിയിലെ 12 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

നാളെ വി.എസ്. എസ്.സി.യും പരിസരവും അണു മുക്തമാക്കാനും നിർദേശം നൽകി. ഇതു കൂടാതെ മണക്കാട് മാർക്കറ്റ് ജങ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആൾക്കും ഭാര്യയ്ക്കും 15 വയസുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.

രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് നിലവിൽ മണക്കാട് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. വള്ളക്കടവ് സ്വദേശിയായ വി.എസ്. എസ്.സി റിട്ടയേർഡ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. ഈ മാസം 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായ ഇയാൾക്ക് യാത്രാ പശ്ചാത്തലമില്ല. തമിഴ്നാട് നിന്നെത്തിയ തമിഴ്നാട് സ്വദേശിക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻകീഴ് സ്വദേശിക്കും രോഗബാധയുണ്ടായി.

ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിട മറിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.