ETV Bharat / city

പാസില്ലാതെ അതിര്‍ത്തി കടക്കുന്നവര്‍ നിരവധി; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം - തിരുവനന്തപുരം

ഇഞ്ചിവിള കടന്ന് നെയ്യാറ്റിൻകരയിൽ എത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പിന് കൈമാറി. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് കാത്തിരുന്ന സ്ത്രിക്കും പുരുഷനും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

security  lapse  border  inter state  പാസില്ലാത്തവര്‍  അതിര്‍ത്തി  കടക്കുന്നു  സുരക്ഷാ വീഴ്ച  ആക്ഷേപം  കൊവിഡ്-19  കൊവിഡ് വാര്‍ത്ത  തിരുവനന്തപുരം  നെയ്യാറ്റിന്‍ കര
പാസില്ലാത്തവര്‍ അതിര്‍ത്തി കടക്കുന്നു; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
author img

By

Published : May 28, 2020, 12:32 PM IST

തിരുവനന്തപുരം: അതിര്‍ത്തികളില്‍ സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള പരിശോധന ശക്തമാണെന്ന് പറയുമ്പോഴും ജില്ലാ അതിർത്തികൾ തുറന്നു കിടക്കുകയാണ്. ഇഞ്ചിവിള കടന്ന് നെയ്യാറ്റിൻകരയിൽ എത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പിന് കൈമാറി. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് കാത്തിരുന്ന സ്ത്രിക്കും പുരുഷനും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരൂർ, ആലുവ സ്വദേശികളായ ഇരുവരും തമിഴ്നാട്ടിൽനിന്ന് അതിർത്തി കടന്ന് എത്തിയതാണെന്ന് മനസിലായത്. തമിഴ്നാട്ടിലെ കരിങ്കലിൽ നിന്നും കളിയിക്കവിള അതിർത്തിയിൽ എത്തിയ ഇവർ ഊടുവഴികൾ കടന്നാണ് നെയ്യാറ്റിൻകരയിൽ എത്തിയത്. പാറശാല സമീപത്തുവച്ച് നാട്ടുകാർ ഇവരെ തിരിച്ചറിഞ്ഞ് തടയാൻ ശ്രമിച്ചെങ്കിലും, ആരോഗ്യവകുപ്പ് അധികൃതരോ പൊലീസോ സ്ഥലത്തെത്തിയില്ല. തുടർന്ന് ഇവർ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് നെയ്യാറ്റിൻകരയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തുടരുകയായിരുന്നു. ഡിപ്പോക്കുള്ളിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ചുമ ഉൾപ്പെടെയുള്ള രോഗലക്ഷണത്തോടെയാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി ഡിപ്പോ അണുവിമുക്തമാക്കി. പാറശാല ഡിപ്പോയിലെ ഡ്രൈവറെയും കണ്ടക്ടറെയും വീട്ടിൽ നിരീക്ഷണത്തിൽ അയച്ചിട്ടുണ്ട്.

കർണാടകയിൽ നിന്നും പാസ് ഇല്ലാതെ നെയ്യാറ്റിൻകര കുന്നത്തുകാലിൽ എത്തിയ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് രണ്ടു ദിവസം മുമ്പായിരുന്നു. തമിഴ്നാട് കീരിപ്പാറയിൽ നിന്ന് സംസ്ഥാനത്തേക്ക് കടന്ന19 അംഗ സംഘത്തിൽ സെന്തിൽ എന്ന യുവാവിനെ ഞായറാഴ്ച നെയ്യാറ്റിൻകരയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളോടൊപ്പം സഞ്ചരിച്ച മറ്റുള്ളവരെക്കുറിച്ച് ഇനിയും വ്യക്തമായ വിവരമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാനദണ്ഡങ്ങളും പാലിക്കാതെ കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.