ETV Bharat / city

Security Guards Medical college| കൂട്ടിരിപ്പുക്കാരനെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് പിടിയില്‍

Kerala Police register a case| തിരുവനന്തപുരം മെഡിക്കൽ കോളജിൽ (Thiruvananthapuram Medical College) അമ്മയുടെ ചികിത്സക്കായി എത്തിയ യുവാവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ (Security guards medical college) സംഘം ചേർന്ന് മര്‍ദിച്ചത്.

Assault at Thiruvananthapuram Medical College  Young man assaulted at medical college hospital  two security officers arrested in youth assualt case  complaint against security officers in Thiruvananthapuram  Thiruvananthapuram news  youth attacked in hospital news  youth assault case visuals  hospital security staff attacked youth news  Thiruvananthapuram Medical College news  youth attacked in medical college  തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് മർദനം  മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി മർദിച്ചു  ആശുപത്രി സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ മർദിച്ചു  യുവാവിനെ ആശുപത്രി ജീവനക്കാർ മർദിച്ചു  തിരുവനന്തപുരം വാർത്ത  തിരുവനന്തപുരം മെഡിക്കൽ കോളജ്‌ വാർത്ത  മെഡിക്കൽ കോളജ്‌ വാർത്ത  യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ  യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് മർദനം; രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Nov 20, 2021, 12:21 PM IST

Updated : Nov 20, 2021, 2:06 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ (Thiruvananthapuram Medical College) കൂട്ടിരിപ്പുകാരനെ മർദിച്ച കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍ (Kerala Police register a case). മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരാണ് (Security guards medical college) അറസ്റ്റിലായത്. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ജീവനക്കാരായ വിഷ്‌ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസം അതീവ ഗുരുതരവസ്ഥയിലുള്ള അമ്മൂമ്മയുടെ ചികിത്സക്കായി മെഡിക്കല്‍ കോളജിലെത്തിയ ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവിനാണ് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റത്.

കൂട്ടിരിപ്പുക്കാരനെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് പിടിയില്‍

അരുണിന്‍റെ കൈവശം പ്രവേശന പാസുണ്ടായിരുന്നെങ്കിലും കൂടെയെത്തിയാള്‍ക്ക് പാസ് ഇല്ലാത്തത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് തര്‍ക്കമായത്. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്ത് കൂടി ഉള്ളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. ചികിത്സയിലിരുന്ന അരുണിന്‍റെ അമ്മൂമ്മ ജഗധമ്മ ഇന്ന് മരണപ്പെട്ടു.

സുരക്ഷ ജീവനക്കാർക്കെതിരെ നടപടി എടുക്കാതെ ആശുപത്രി അധികൃതർ

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാര്‍ക്ക് എതിരെ നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടപടിയെടുക്കാറില്ലെന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് നിലപാട്.

ഇതിനു മുമ്പും ആരോപണങ്ങൾ

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാര്‍ക്ക് എതിരെ നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ കോളജ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

പ്രതിഷേധിച്ച് രാഷ്‌ട്രീയ പാർട്ടികൾ

ആശുപത്രി അധികൃരുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും, ബിജെപിയും മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി മാര്‍ച്ചില്‍ ചെറിയ സംഘര്‍ഷമുണ്ടായി. സുരക്ഷ ജീവനക്കാരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ടാക്കുക, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കുക, പൊലീസ് വെരിഫിക്കേഷന്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധിച്ച് രാഷ്‌ട്രീയ പാർട്ടികൾ

ALSO READ: AIIMS at Kerala| സംസ്ഥാനത്തെ എയിംസ് കിനാലൂരില്‍ തന്നെ; പ്രാരംഭ നടപടികള്‍ ഉടൻ

Last Updated : Nov 20, 2021, 2:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.