ETV Bharat / city

തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തട്ടിപ്പ്: പട്ടികജാതി മോർച്ച മേയറുടെ കോലം കത്തിച്ചു

author img

By

Published : Jul 20, 2022, 3:57 PM IST

തിരുവനന്തപുരം നഗരസഭയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഗ്രൂപ്പ് വ്യവസായ സംരംഭത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പണം തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം നഗരസഭ പട്ടികജാതി ഫണ്ട് തട്ടിപ്പ്  പട്ടികജാതി ഫണ്ട് തട്ടിപ്പ് പുതിയ വാർത്ത  പട്ടികജാതി മോർച്ച പ്രതിഷേധ മാർച്ച്  ആര്യ രാജേന്ദ്രന്‍റെ കോലം കത്തിച്ചു  thiruvananthapuram corporation sc fund fraud  sc morcha protest march in thiruvananthapuram  thiruvananthapuram corporation latest news
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ്: പ്രതിഷേധ മാര്‍ച്ച് നടത്തി പട്ടികജാതി മോർച്ച, മേയറുടെ കോലം കത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുകൾക്കെതിരെ പട്ടികജാതി മോർച്ചയുടെ പ്രതിഷേധം. പ്രവർത്തകർ നഗരസഭ കവാടത്തിൽ മേയർ ആര്യ രാജേന്ദ്രൻ്റെ കോലം കത്തിച്ചു.
പട്ടികജാതി വിഭാഗക്കാർക്ക് അർഹതപ്പെട്ട ഫണ്ടുകൾ തട്ടിയെടുക്കുന്ന സിപിഎം പ്രവർത്തകരെ മേയർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച പ്രവര്‍ത്തകർ മേയർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പട്ടികജാതി മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്

പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഗ്രൂപ്പ് വ്യവസായ സംരംഭത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പണം തട്ടിപ്പ് നടത്തിയ സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം, കെട്ടിടനമ്പർ തട്ടിപ്പിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്നും നഗരസഭയില്‍ പ്രതിഷേധിച്ചു. ഇന്നലെ 48 മണിക്കൂർ സമരം ആരംഭിച്ചെങ്കിലും രാത്രിയോടെ പൊലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

Also read: തിരുവനന്തപുരം നഗരസഭ കെട്ടിട നമ്പര്‍ തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ സിജെഎം കോടതി തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.