ETV Bharat / city

സ്ഥാപന ഉദ്‌ഘാടനത്തിന് ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പേരിലെന്ന് സന്ദീപ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പേരുപറയാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതായി സന്ദീപ് നായര്‍

sandeep nair  sandeep nair news  sandeep nair former speaker news  സന്ദീപ് നായര്‍  സന്ദീപ് നായര്‍ വാര്‍ത്ത  സന്ദീപ് നായര്‍ ഇഡി വാര്‍ത്ത  സന്ദീപ് നായര്‍ പി ശ്രീരാമകൃഷ്‌ണന്‍ വാര്‍ത്ത  സന്ദീപ് നായര്‍ സ്‌പീക്കര്‍ വാര്‍ത്ത  സന്ദീപ് നായര്‍ മുന്‍ സ്‌പീക്കര്‍  സന്ദീപ് നായര്‍ സ്‌പീക്കര്‍ ഉദ്‌ഘാടനം വാര്‍ത്ത  സന്ദീപ് നായര്‍ സ്‌പീക്കര്‍ ഉദ്‌ഘാടനം  സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് മുഖ്യമന്ത്രി ഓഫിസ് വാര്‍ത്ത  സന്ദീപ് നായര്‍ മുഖ്യമന്ത്രി ഓഫിസ്  സ്വര്‍ണക്കടത്ത് കേസ് സന്ദീപ് നായര്‍ വാര്‍ത്ത  സ്വര്‍ണക്കടത്ത് കേസ് സന്ദീപ് നായര്‍  സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് കേസ് വാര്‍ത്ത  സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് കേസ്
ഉദ്‌ഘാടനത്തിന് ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പേരിലെന്ന് സന്ദീപ് നായര്‍
author img

By

Published : Oct 10, 2021, 2:19 PM IST

Updated : Oct 10, 2021, 3:32 PM IST

തിരുവനന്തപുരം : മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ വര്‍ക്ക് ഷോപ്പിന്‍റെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പേരിലെന്ന് സന്ദീപ് നായര്‍. ശ്രീരാമകൃഷ്‌ണന്‍റെ ഫ്ലാറ്റിലോ ഓഫിസിലോ പോയിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ട് ക്ഷണിക്കുക മാത്രമായിരുന്നു ചെയ്‌തതെന്നും സന്ദീപ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പേരു പറയാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായെന്ന് സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. കടുത്ത മാനസിക സംഘര്‍ഷമാണ് ഇതുമൂലം അനുഭവിച്ചത്. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ രേഖാമൂലം എഴുതി നല്‍കിയത്.

സന്ദീപ് നായര്‍ മാധ്യമങ്ങളോട്

സരിത്തുമായുള്ള സുഹൃദ് ബന്ധത്തിന്‍റെ പേരിലാണ് സ്വപ്‌ന സഹായിച്ചത്. പറയാനുള്ളതെല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയോ എന്ന ചോദ്യത്തിന് സന്ദീപ് കൃത്യമായ മറുപടി നല്‍കിയില്ല.

നയതന്ത്ര ചാനല്‍ വഴി എന്താണ് വന്നതെന്ന് തനിക്കറിയില്ല. കോണ്‍സുലറ്റിലെ ചില കരാര്‍ ജോലികള്‍ ചെയ്‌തുവെന്ന ബന്ധമാണുള്ളതെന്നും സന്ദീപ് വ്യക്തമാക്കി. സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറിനെ കണ്ടിട്ടുണ്ട്.

ഫ്ലാറ്റിലും പോയിട്ടുണ്ടാകാമെന്നും സന്ദീപ് പറഞ്ഞു. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് സമ്മതിച്ചു. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ചിലര്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നതായും ഇയാള്‍ ആരോപിച്ചു.

Also read: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ ജയിൽ മോചിതനായി

Last Updated : Oct 10, 2021, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.