ETV Bharat / city

'വാര്‍ക്കപണിക്ക് പോയാണ് വീട്ടുചെലവ് നടത്തുന്നത്'; കെ.എസ്.ആര്‍.ടി.സിക്ക് മറുപടി നല്‍കി ജീവനക്കാരന്‍ - kerala transport commission

ശമ്പള പ്രതിസന്ധിക്കിടെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പതിപ്പിച്ച നോട്ടീസിന് താഴെയാണ് ജീവനക്കാരുടെ മറുപടി

കെ.എസ്.ആര്‍.ടി.സി
author img

By

Published : Nov 7, 2019, 5:44 PM IST

Updated : Nov 7, 2019, 10:20 PM IST

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തം. ഈ മാസത്തെ ശമ്പളം എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ മാനേജ്‌മെന്‍റിന് ഇനിയും വ്യക്തത വന്നിട്ടില്ല. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിനു ശേഷമേ തീരുമാനമാകൂവെന്നാണ് സൂചന. അതിനിടെ ജോലിക്ക് ഹാജരാകാത്ത സ്ഥിരം ജീവനക്കാര്‍ക്ക് മുന്നിയിപ്പ് നല്‍കി കെ.എസ്.ആര്‍.ടി.സി പതിപ്പിച്ച നോട്ടീസില്‍ ജീവനക്കാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സ്ഥിരം ജീവനക്കാരില്‍ ചിലര്‍ കൃത്യമായി ജോലിക്ക് ഹാജാരാകാതിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് കോര്‍പറേഷന്‍റെ കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം സൃഷ്ടിക്കുന്നതിനാല്‍ സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പതിപ്പിച്ച നോട്ടീസിന് താഴെയാണ് ജീവനക്കാരുടെ മറുപടി. വീട്ടു ചെലവ് നടത്താനായി ഞങ്ങള്‍ വാര്‍ക്കപ്പണിക്ക് പോയതാണെന്നായിരുന്നു ജീവനക്കാരുടെ കമന്‍റ്. 'കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന്' എന്ന വരിക്ക് താഴെ പേന കൊണ്ട് 'പിടിപ്പില്ലാതെയെന്നും' എഴുതിയിട്ടുണ്ട്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Intro:കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തം. ഈ മാസത്തെ ശമ്പളം എന്നു നല്‍കാനാകുമെന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് ഇനിയും വ്യക്തത വന്നിട്ടില്ല. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിനു ശേഷമേ തീരുമാനമാകൂവെന്നാണ് സൂചന. അതിനിടെ ജോലിയ്ക്ക് ഹാജരാകാത്ത സ്ഥിരം ജീവനക്കാര്‍ക്ക മുന്നിയിപ്പ് നല്‍കി് കെ.എസ്.ആര്‍.ടി.സി പതിപ്പിച്ച നോട്ടീസില്‍ ജീവനക്കാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറെറടുത്തിരിക്കുകയാണ്Body:സ്ഥിരം ജീവനക്കാരില്‍ ചിലര്‍ കൃത്യമായി ജോലിയ്ക്ക് ഹാജാരാകാതിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് കോര്‍പ്പറേഷന്റെ കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സ്ഥിരമായി ഡ്യൂട്ടിയ്ക്ക ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസാണ് ഓഫീസില്‍ പതിപ്പിച്ചത്. ജില്ലാ ട്രാസ്‌പോര്‍ട്ട് ഓഫീസറാണ് നോട്ടീസ് പതിപ്പിച്ചത്. ഇതിനു താഴെയാണ് ജീവനക്കാരുടെ കമന്റ് .' വീട്ടു ചിലവ് നടത്താനായി ഞങ്ങള്‍ വാര്‍ക്കപ്പണിയ്ക്ക് പോയതാണെന്നായിരുന്നു ജീവനക്കാരുടെ കമന്റ് . കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് എന്ന വാക്കിനു താഴെ പോനകൊണ്ട് വരച്ച് 'പിടിപ്പില്ലാതെയെന്നും ' എഴുതിയിട്ടുണ്ട്. ആരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രമാണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.
Conclusion:
Last Updated : Nov 7, 2019, 10:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.