തിരുവനന്തപുരം: കര്‍ക്കട മാസ പൂജകള്‍ക്കായി തുറക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. പ്രതിദിനം 5000 ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഇത് കൂടാതെ കര്‍ശന കൊവിഡ് നിയന്ത്രണവും പാലിക്കണം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അനുമതി ലഭിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ദര്‍ശനത്തിന് അനുമതി ലഭിക്കും.
കര്‍ക്കടക മാസ പൂജകള്‍ക്കായി ജൂലൈ 16നാണ് ശബരിമല നട തുറക്കുന്നത്. 17 മുതലാകും ഭക്തര്‍ക്ക് പ്രവേശനം. കര്‍ക്കടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക.
also read: ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി; പ്രവേശനം കൊവിഡ് നിബന്ധനകളോടെ