ETV Bharat / city

സ്പ്രിംഗ്ലറില്‍ സര്‍ക്കാരിനെ പിന്തുണച്ച് എസ് രാമചന്ദ്രൻ പിള്ള - എസ് രാമചന്ദ്രൻ പിള്ള

സർക്കാർ ഉത്തമ വിശ്വാസത്തോടെ എടുക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണക്കുകയാണ് വേണ്ടതെന്നും എസ് രാമചന്ദ്രൻ പിള്ള

sprinklr controversy  s ramachandran pilla  കൊവിഡ് ഡാറ്റ സ്പ്രിംഗ്ലര്‍  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള  എസ് രാമചന്ദ്രൻ പിള്ള  സ്പ്രിംഗ്ലര്‍ സിപിഎം
എസ് രാമചന്ദ്രൻ പിള്ള
author img

By

Published : Apr 19, 2020, 2:03 PM IST

Updated : Apr 19, 2020, 3:15 PM IST

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. സ്പ്രിംഗ്ലറിനെ കൊവിഡ് ഡാറ്റ വിശകലനത്തിന് ഏൽപ്പിച്ച നടപടിയിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ അതിനെ നേരിടാൻ അടിയന്തര നടപടികൾ ആവശ്യമാണ്. അപ്പോൾ സാധാരണ നിലയിലുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

സ്പ്രിംഗ്ലറിനെ കൊവിഡ് ഡാറ്റ വിശകലനത്തിന് ഏൽപ്പിച്ച സർക്കാർ നടപടിയിൽ തെറ്റില്ലെന്ന് സ് രാമചന്ദ്രൻ പിള്ള

സർക്കാർ ഉത്തമ വിശ്വാസത്തോടെയാണ് സ്പ്രിംഗ്ലറിനെ ഏൽപ്പിച്ചത്. ഇതുവഴി രോഗവ്യാപനം തടയാനും രോഗം ബാധിച്ചവരെ രക്ഷിക്കാനും കഴിഞ്ഞുവെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. ഉത്തമ വിശ്വാസത്തോടെ സർക്കാർ എടുക്കുന്ന നടപടികളെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷം സർക്കാരിനെ പിന്തുണക്കുകയാണ് വേണ്ടത്. ആരോപണങ്ങളുടെ തെറ്റും ശരിയും കൊവിഡിന് ശേഷം ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Apr 19, 2020, 3:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.