ETV Bharat / city

യുക്രൈൻ രക്ഷാദൗത്യം: റഷ്യ വഴി പാതയൊരുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് - ഖാർകിവിൽ നിന്ന് വിദ്യാർഥികളെ പുറത്തെത്തിക്കണം

ഖാർകിവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വി​ദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നതെന്നും റഷ്യയിലൂടെയുള്ള രക്ഷാദൗത്യത്തിനായി ആശയവിനിമയം നടത്തണമെന്നും കത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു

Russia Ukraine invasion  Russia Ukraine war  Russia Ukraine conflict  student evacuation from Ukraine through Russia  റഷ്യൻ യുക്രൈൻ അധിനിവേശം  റഷ്യ യുക്രൈൻ യുദ്ധം  റഷ്യ യുക്രൈൻ സംഘർഷം  റഷ്യയിലൂടെ രക്ഷാദൗത്യത്തിനുള്ള ഇടപെടൽ നടത്തണമെന്ന് പിണറായി വിജയൻ  ഖാർകിവിൽ നിന്ന് വിദ്യാർഥികളെ പുറത്തെത്തിക്കണം  ഓപ്പറേഷൻ ഗംഗ
റഷ്യയിലൂടെ രക്ഷാദൗത്യത്തിനുള്ള ഇടപെടൽ നടത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
author img

By

Published : Mar 2, 2022, 7:27 PM IST

തിരുവനന്തപുരം: യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദ്യാർഥികൾക്ക് യുക്രൈനിൽ നിന്ന് പുറത്തു കടക്കാൻ മാനുഷിക പരി​ഗണന മുൻനിർത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ആശയവിനിമയം നടത്തണം. കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.

Russia Ukraine invasion  Russia Ukraine war  Russia Ukraine conflict  student evacuation from Ukraine through Russia  റഷ്യൻ യുക്രൈൻ അധിനിവേശം  റഷ്യ യുക്രൈൻ യുദ്ധം  റഷ്യ യുക്രൈൻ സംഘർഷം  റഷ്യയിലൂടെ രക്ഷാദൗത്യത്തിനുള്ള ഇടപെടൽ നടത്തണമെന്ന് പിണറായി വിജയൻ  ഖാർകിവിൽ നിന്ന് വിദ്യാർഥികളെ പുറത്തെത്തിക്കണം  ഓപ്പറേഷൻ ഗംഗ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്ത്

ഒഴിപ്പിക്കൽ നടപടികൾ പ്രധാനമായും കീവ് ഉൾപ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഖാർകീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വി​ദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ പ്രദേശങ്ങളിൽ യുദ്ധം തീവ്രമായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇരു ന​ഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ മാർ​ഗനിർദേശങ്ങൾ ലഭ്യമാക്കുന്നില്ല. കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ പല വി​ദ്യാർഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇത് ജീവന് തന്നെ വെല്ലുവിളിയാകുമെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.

അതേ സമയം ഓപ്പറേഷൻ ​ഗം​ഗയുടെ ഭാ​ഗമായ കേന്ദ്രസർക്കാർ ഇടപെടലുകൾക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. യുക്രൈനിൽ നിന്ന് ഇതിനകം 244 വിദ്യാർഥികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യുക്രൈനിൽ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നതായി അവർക്ക് ഉറപ്പു നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

READ MORE: യുക്രൈനിൽ ചികിത്സയിലിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.