ETV Bharat / city

കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ - തിരുവനന്തപുരം ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് തൊണ്ടി മുതലുകള്‍ നഷ്‌ടപ്പെട്ടു

ജില്ല കലക്‌ടറുടെ ഓഫിസ് അടക്കം പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ കോടതിയില്‍ നിന്നാണ് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 120 ഗ്രാം വെള്ളി ആഭരണങ്ങള്‍, 48000 രൂപ എന്നിവ കാണാതായത്

revenue minister ordered vigilance inquiry into rdo court theft incident  തിരുവനന്തപുരം ആര്‍ഡിഒ കോടതിയിൽ മോഷണം  ആര്‍ഡിഒ കോടതിയിലെ മോഷണത്തിൽ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് റവന്യൂ മന്ത്രി  തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് 50 പവൻ കാണാതായി  തിരുവനന്തപുരം ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് തൊണ്ടി മുതലുകള്‍ നഷ്‌ടപ്പെട്ടു  vigilance inquiry into rdo court theft incident
തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ മോഷണം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് റവന്യൂ മന്ത്രി
author img

By

Published : Jun 1, 2022, 6:35 PM IST

തിരുവനന്തപുരം: ജില്ല കലക്ടറേറ്റ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ കോടതിയില്‍ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന തൊണ്ടി മുതല്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്‌തതായി റവന്യൂ മന്ത്രി കെ.രാജന്‍. തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയിലേക്കു മാറ്റിയ 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 120 ഗ്രാം വെള്ളി ആഭരണങ്ങള്‍, 48000 രൂപ എന്നിവയാണ് ലോക്കറില്‍ നിന്ന് കാണാതായത്.

അസ്വാഭാവിക മരണങ്ങളുടെ ഇന്‍ക്വസ്റ്റ് സമയത്ത് തര്‍ക്കങ്ങളുള്ള ആഭരണങ്ങളാണ് ആര്‍ഡിഒ കോടതികളിലേക്ക് മാറ്റുന്നത്. ചെസ്റ്റിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുള്ള സാധനങ്ങളില്‍ കുറവുകണ്ട സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ നഷ്‌ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്‌തത്.

ആര്‍ഡിഒ കലക്‌ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഡിഎം, ഡെപ്യൂട്ടി കലക്‌ടര്‍, ആര്‍.ഡി.ഒ എന്നിവരടങ്ങിയ സംഘത്തോട് സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും റവന്യൂ മന്ത്രി അറിയിച്ചു.

ലോക്കർ തകർന്നിട്ടില്ല: തിരുവനന്തപുരം ആര്‍ഡിഒ കൂടിയായ സബ്‌ കലക്‌ടര്‍ മാധവിക്കുട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിശദമായ പരിശോധനയില്‍ ലോക്കര്‍ തകര്‍ക്കാതെയാണ് തൊണ്ടി മുതലുകള്‍ എടുത്തു മാറ്റിയതെന്ന് വ്യക്തമായിട്ടിട്ടുണ്ട്. പേരൂർക്കട പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഔദ്യോഗിക സ്ഥാനത്തിരുന്നുള്ള പണാപഹരണത്തിന് കേസെടുത്തു.

സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും: 2010 മുതല്‍ 2022 വരെ ഇവിടെ ജോലി ചെയ്‌ത സൂപ്രണ്ടുമാരില്‍ ആരെങ്കിലുമാകാം ഇതിനു പിന്നിലെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ ജോലി ചെയ്‌ത മുഴുവന്‍ സൂപ്രണ്ടുമാരെയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ലോക്കര്‍ തകര്‍ക്കാതെ തൊണ്ടി മുതല്‍ എടുത്തു മാറ്റിയതിനാലാണ് പൊലീസിന് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്.

മോഷണത്തിന് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചോ എന്ന കാര്യവും പരിശോധിക്കും. 2010വരെയുള്ള തൊണ്ടി മുതലുകള്‍ മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്യും.

READ MORE: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിൽ മോഷണം ; 50 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം അവരുടെ ആഭരണങ്ങള്‍ പൊലീസ് ആര്‍ഡിഒ കോടതിക്ക് കൈമാറും. പിന്നീട് അവകാശികള്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കുമ്പോള്‍ അര്‍ഹത പരിശോധിച്ച് തിരിച്ചു നല്‍കുകയാണ് രീതി. മരണം കൊലപാതകമെന്നു തെളിയുന്ന സംഭവങ്ങളില്‍ ആഭരണങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുകയാണ് പതിവ്.

നഷ്‌ടപ്പെട്ടത് 2010- 2019 കാലത്തെ തൊണ്ടിമുതൽ: മുരുക്കുംപുഴ സ്വദേശിയായ ഒരവകാശി ഇത്തരത്തില്‍ ആഭരണങ്ങള്‍ക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍ ലോക്കറില്‍ ഈ ആഭരണങ്ങള്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ആര്‍ഡിഒ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയില്‍ 2010 മുതല്‍ 2019 വരെയുള്ള തൊണ്ടി മുതലുകള്‍ നഷ്‌ടപ്പെട്ടതായി കണ്ടെത്തി. കേരളത്തിലെ മറ്റ് ആര്‍ഡിഒ കോടതികളിലും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധന നടത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.