ETV Bharat / city

ഹാരിസണ്‍ ഭൂമിയില്‍ വിട്ടുവീഴ്ചയില്ലെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍

author img

By

Published : Nov 7, 2019, 12:54 PM IST

Updated : Nov 7, 2019, 1:39 PM IST

ഹാരിസണ്‍ കമ്പനിക്ക് ഭൂമിയുടെ മേല്‍ യാതൊരു അവകാശവുമില്ലെന്ന് ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പാട്ട കുടിശിക അടയ്‌ക്കാത്തവരുടെ ഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

"ഹാരിസണ്‍ ഭൂമി സര്‍ക്കാരിന്‍റേത്" : റവന്യൂ മന്ത്രി

തിരുവനന്തപുരം: ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. അത് സർക്കാരിന്‍റെ ഭൂമിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് നിയമപരമായി മുന്നോട്ടു പോകുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കമ്പനിക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ച് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാട്ട കുടിശിക ഇനത്തിൽ 697 കേസുകളിലായി 1156 കോടി രൂപ പിരിഞ്ഞ് കിട്ടാനുണ്ട്. പാട്ട ഭൂമി സംബന്ധിച്ച വിഷയത്തിൽ നിയമനിർമാണം സർക്കാർ പരിഗണനയിലാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. പാട്ടം സംബന്ധിച്ച കേസുകൾ വിശദമായി പരിശോധിച്ച് മുഴുവൻ പാട്ടകക്ഷികൾക്കും നോട്ടീസ് നൽകി പാട്ടം ഈടാക്കുന്നതിന് ജില്ലാ കലക്‌ടര്‍മാർക്ക് നിർദേശം നൽകി. പാട്ടം അടയ്‌ക്കാത്തവരുടെ ഭൂമി തിരികെ പിടിച്ചെടുക്കുന്നതിനുള്ള നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. പാട്ടക്കാലാവധി പുതുക്കാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം പട്ടയ ഭൂമിയിൽ ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനം നിയമോപദേശത്തിന് വിട്ടിരിക്കുകയാണെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു

Intro:ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചക്കില്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. സർക്കാരിന്റെ ഭൂമിയാണ് അതെന്ന ഉറച്ച വിശ്വാസത്തിലാണ് നിയമപരമായി മുന്നോട്ടു പോകുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.Body:ഹാരിസൺ മലയാളം കമ്പനിക്ക് ഒരു കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ച് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാട്ട കുടിശ്ശിക ഇനത്തിൽ 697 കേസുകളിലായി 1156 കോടി രൂപ പിരിഞ്ഞ് കിട്ടാനുണ്ട്.പാട്ട ഭൂമി സംബന്ധിച്ച വിഷയത്തിൽ നിയമനിർമ്മാണ്ണം സർക്കാർ പരിഗണനിലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.പാട്ടം സംബന്ധിച്ച കേസുകൾ വിശദമായി പരിശോധിച്ച് മുഴുവൻ പാട്ട കക്ഷികൾക്കും നോട്ടീസ് നൽകി പാട്ടം ഈടാക്കുന്നതിന് ജില്ലാ കലക്ടർമാർക്കി നിർദേശം നൽകി. പാട്ടം അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി തിരികെ പിടിച്ചെടുക്കുന്നതിനുള്ള നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. പട്ടക്കാലാവധി പുതുക്കാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായും മന്ത്രി സഭയെ അറിയിച്ചു.

ബൈറ്റ്
9:21Conclusion:
Last Updated : Nov 7, 2019, 1:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.