തിരുവനന്തപുരം : ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നുരാത്രി മുതൽ ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ.
10 മണിക്ക് ശേഷം ആരാധനാലയങ്ങളിൽ അടക്കം കൂടിച്ചേരലുകൾ പാടില്ല. മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികളെല്ലാം 10 മണിക്ക് മുമ്പ് അവസാനിപ്പിക്കണം.
ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്. തിയറ്ററുകളിൽ സെക്കൻഡ് ഷോകൾ പാടില്ല. അനാവശ്യ യാത്രകൾക്കും വിലക്കുണ്ട്. അത്യാവശ്യ യാത്രകള്‍ പോകുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം.
ALSO READ: Rahul Gandhi | രാഹുൽ ഗാന്ധി വിദേശത്ത്, സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്
അതേസമയം നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് പൊലീസിനെ പൂർണതോതിൽ വിന്യസിക്കാനാണ് സർക്കാർ തീരുമാനം. ആൾക്കൂട്ടത്തിന് സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണവുമുണ്ടാകും.
അതേസമയം രാത്രി പത്ത് മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർഥാടനങ്ങളെയും തീർഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം ജില്ല കലക്‌ടർമാരുടെ നിർദേശം പരിഗണിച്ചാണ് തീരുമാനം.