ETV Bharat / city

ഓര്‍മകളില്‍ ഈണങ്ങളുടെ പെരുന്തച്ചന്‍ ; ഏഴുസ്വരങ്ങളില്‍ ഹൃദയങ്ങളെ ധ്വനിസാന്ദ്രമാക്കിയ രവീന്ദ്രസംഗീതം

മലയാളികൾ എക്കാലവും ഓർക്കുന്ന സുഖമോ ദേവി, ഹരിമുരളീരവം, ഗംഗേ തുടങ്ങി ഒരുപിടി മെലഡി ഗാനങ്ങളും കൂടാതെ തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലധികം ഗാനങ്ങളും സമ്മാനിച്ച അതുല്യ പ്രതിഭയുടെ 17-ാം ചരമവാർഷികം

RAVEENDRAN MASTER DEATH ANNIVERSARY  രവീന്ദ്ര സംഗീതം നിലച്ചിട്ട് ഇന്നേക്ക് 17 വർഷം  RAVEENDRAN MASTER  രവീന്ദ്രൻ മാസ്റ്റർ
രവീന്ദ്ര സംഗീതം നിലച്ചിട്ട് ഇന്നേക്ക് 17 വർഷം
author img

By

Published : Mar 3, 2022, 8:58 AM IST

തിരുവനന്തപുരം : രവീന്ദ്രൻ മാസ്റ്റർ ഓർമയായിട്ട് 17 വർഷം. ലോകം കേൾക്കാതെ പോയ എത്രയെത്ര മാസ്‌മരിക ഈണങ്ങൾ അദ്ദേഹം ഹൃദയത്തിൽ പാടിയിട്ടുണ്ടാകും. അത്രമേൽ സുന്ദരമായ പാട്ടുകൾ പിന്നെ മലയാളത്തിന് കിട്ടിയില്ലല്ലോയെന്ന നഷ്‌ടബോധത്തിനും 17 വയസാണ്. പിന്നണിഗായകനായി യേശുദാസിനെ തോൽപ്പിക്കാൻ നടന്ന കുളത്തൂപ്പുഴ രവി അവസരം കിട്ടാതെ നിവൃത്തികേടുകൊണ്ടാണ് ആ മോഹം ഉപേക്ഷിച്ച് സംഗീത സംവിധായകനാകാനിറങ്ങിയത്. അതുനന്നായെന്ന് പിന്നീട് ലോകം പറഞ്ഞു. അല്ലെങ്കിൽ തന്നെ യേശുദാസുള്ള മലയാളത്തിൽ രവീന്ദ്രൻ പാട്ടുകാരനായി എന്ത് തെളിയിക്കാൻ !. ഒടുവിൽ യേശുദാസിന്‍റെ ശുപാർശയിൽ സംഗീത സംവിധായകനായ രവീന്ദ്രൻ ഒരുക്കിയത് അതുവരെ മലയാളം കേൾക്കാത്ത ഈണങ്ങള്‍.

ചൂളയിൽ സത്യൻ അന്തിക്കാട് എഴുതിയ 'താരകേ മിഴിയിതളിൽ' എന്ന ആദ്യഗാനം മുതൽ രവീന്ദ്രൻ സംഗീത പ്രേമികളെ ഞെട്ടിച്ചു. പുതിയൊരു യേശുദാസിനെ രവീന്ദ്രൻ മലയാളത്തിന് സമ്മാനിച്ചു. ദാസേട്ടന്‍റെ ശബ്‌ദഭംഗിയെ അതുവരെ കാണാത്ത തരത്തിൽ അത്രമേൽ വൈവിധ്യത്തോടെ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ 1980കൾക്കുശേഷം ഉണ്ടായിട്ടില്ല.ഒറ്റക്കമ്പിനാദം, ശ്രീലതികകൾ, ദേവസഭാതലം, പ്രമദവനം, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ഹരിമുരളീരവം, ഗംഗേ, ഏതോ നിദ്രതൻ, അഴകേ, വാനമ്പാടി ഏതോ, മാനം പൊന്മാനം - ഈ പട്ടിക എങ്ങനെ പറഞ്ഞുതീരും.

ഗായകനാകാൻ ആഗ്രഹിച്ച രവീന്ദ്രൻ

സംഗീത സംവിധായകനാകാൻ അവസരം തേടി നടന്ന കാലത്ത് വരികളില്ലാതെയും രവീന്ദ്രൻ പാട്ടുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റും അറിയപ്പെടാത്ത ഗായകനുമൊക്കെയായിരിക്കെ വലിയ സൗഹൃദങ്ങളുണ്ടായി. ഒരിക്കൽ ഒരു ഈണം സമ്മാനിച്ച് പൂവച്ചൽ ഖാദറിനോട് രവീന്ദ്രൻ വരികൾ ചോദിച്ചു. സുന്ദരമായ ഈണം. മറന്നുപോകാതിരിക്കാൻ പാടി സൂക്ഷിക്കാനാണ് വരികൾ. പൂവച്ചൽ വരിയെഴുതി. വർഷങ്ങൾക്കുശേഷം ആ പാട്ട് വിധിച്ചതും കൊതിച്ചതും എന്ന സിനിമയിൽ നമ്മൾ കേട്ടു - ഈണം മാറ്റി മുമ്പേ പോയ് മുളം തോണി. ചിത്രത്തിലെ ഇടവാക്കായലിൻ എന്ന ഗാനവും ഹിറ്റായിരുന്നു.

രണ്ട് ചിരട്ടകൾ തമ്മിൽത്തട്ടിത്തട്ടി താളമിട്ട് ഒടുവിൽ ഒരു വേറിട്ട ഈണമാക്കിയിട്ടുണ്ട് രവീന്ദ്രൻ. ഒരു ഭിത്തിക്കപ്പുറം താളമിട്ട് വായിച്ചിരിക്കാൻ തബലിസ്റ്റിനെ ചുമതലപ്പെടുത്തി ഇപ്പുറത്ത് ഒരു റേഡിയോ അഴിച്ചുപണിഞ്ഞുകൊണ്ടിരുന്ന രവീന്ദ്രൻ പണി തീർന്നപ്പോൾ പുതിയ ഈണവുമായി വന്നു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങളാണ് ഒപ്പം പ്രവർത്തിച്ചവർക്ക് പറയാനുള്ളത്.

രവീന്ദ്രസംഗീതത്തിന്‍റെ മായിക വലയം

1979ലാണ് ചൂള പുറത്തുവന്നത്. 1981ൽ താരാട്ട് സിനിമയിലെ രാഗങ്ങളേ മോഹങ്ങളേ, ആ വർഷം തന്നെ തേനും വയമ്പും, 1982ൽ വിധിച്ചതും കൊതിച്ചതും, ആ വർഷം തന്നെ ചിരിയോ ചിരിയിലെ ഏഴു സ്വരങ്ങളും - രവീന്ദ്രൻ ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ആസ്വാദകനെ തന്‍റെ ഈണത്തിൽ കുരുക്കിയിടുന്ന എന്തോ ഒരു ഒറ്റമൂലി രവീന്ദ്രന്‍റെ കൈവശമുണ്ടായിരുന്നു, അറിഞ്ഞുവിളമ്പുന്ന അമ്മയുടെ മനസുപോലെ.

ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ആസ്വാദകർ രവീന്ദ്രസംഗീതത്തിന്‍റെ മായിക വലയത്തിൽ തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച നിരവധി പാട്ടുകളാണ് രവീന്ദ്രന്‍റെ ഈണത്തിൽ പിറന്നത്. പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, ഒഎൻവി കുറുപ്പ്, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, പി ഭാസ്‌കരൻ, കെ ജയകുമാർ, എസ് രമേശൻ നായർ, ശ്രീകുമാരൻ തമ്പി തുടങ്ങിയ രചയിതാക്കൾക്കൊപ്പം രവീന്ദ്രൻ ഒരുക്കിയ പാട്ടുകൾ മലയാള സിനിമാലോകത്തിന്‍റെ അവിഭാജ്യ ഭാഗമാണ്.

പുതുമയാര്‍ന്ന ഈണങ്ങള്‍

മലയാള ചലച്ചിത്രഗാനങ്ങളുടെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്ന 1980 മുതലുള്ള 20 വർഷം രവീന്ദ്രൻ മുന്നേനടന്നു. ശ്യാം, ജോൺസൺ, എം ജി രാധാകൃഷ്ണൻ, ഇളയരാജ, ജെറി അമൽദേവ്, രഘുകുമാർ, കെ ജെ ജോയ്, കണ്ണൂർ രാജൻ, മോഹൻ സിതാര, ഔസേപ്പച്ചൻ, എസ് പി വെങ്കിടേഷ്, രവി ബോംബേ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ശരത്, കൈതപ്രം, കീരവാണി, വിദ്യാസാഗർ, ബേണി - ഇഗ്നേഷ്യസ് തുടങ്ങിയ പുതിയ സംഗീതകാരരുടെ കാലമായിരുന്നു അത്. പുതുമയുള്ള ഈണങ്ങളും പുതിയ റെക്കോർഡിംഗ് രീതിയും ശബ്‌ദങ്ങളിലെ പരീക്ഷണങ്ങളുമൊക്കെ വ്യാപകമായി ഉണ്ടായ കാലം. മമ്മൂട്ടി - മോഹൻലാൽ ദ്വയം മലയാളത്തിന്‍റെ എക്കാലത്തെയും വലിയ താരരാജാക്കളായി ഉദിക്കുകയും ഉറയ്ക്കുകയും ചെയ്‌തത് അക്കാലത്താണ്.

പാട്ടുകൾ സിനിമയ്ക്കും സിനിമ പാട്ടുകൾക്കും തുണയും താങ്ങുമായി വളർന്ന കാലത്തെ ജനപ്രിയതയുടെ അനിവാര്യതയായിരുന്നു പുതുമയും വ്യത്യസ്‌തതയുള്ള ഈണങ്ങൾ. അത്തരം ഈണങ്ങളിൽ ഏറ്റവും മികച്ചതൊരുക്കാനും ജനമനസുകളിൽ സ്ഥാപിക്കാനും കഴിഞ്ഞു എന്നതാണ് രവീന്ദ്രന്‍റെ പ്രത്യേകത. ഇന്നത്തെ ഏറ്റവും വിലയേറിയ ഉത്പന്നങ്ങളായ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും വളർച്ചയിലും 1980 മുതൽ 2000 വരെയുള്ള കാലത്തെ പാട്ടുകൾ വലിയ പങ്കുവഹിച്ചു എന്നത് കണക്കിലെടുക്കുമ്പോഴാണ് രവീന്ദ്രന്‍റെ സംഗീതം മലയാളത്തിനുനൽകിയ സംഭാവനയുടെ മൂല്യം വ്യക്തമാകുക.

ALSO READ: 'അക്ഷരങ്ങളും ആകാശദീപങ്ങളും സാക്ഷി'; 12 വർഷങ്ങൾ... മലയാളിയുടെ പാട്ടോർമയില്‍ എന്നും ഗിരീഷ് പുത്തഞ്ചേരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.