ETV Bharat / city

ലോകായുക്ത നിയമഭേദഗതി; സര്‍ക്കാരിന്‍റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ്‌ ചെന്നിത്തല - ലോകായുക്ത നിയമഭേദഗതിക്കെതിരെ രമേശ്‌ ചെന്നിത്തല

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഗവർണറെ കാണുമെന്നും ചെന്നിത്തല

Chennithala slams govt on lokayukta  lokayukta kerala govt  chennithala against government on lokayuktha ordinance  സര്‍ക്കാരിന്‍റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ്‌ ചെന്നിത്തല  ലോകായുക്ത നിയമഭേദഗതിക്കെതിരെ രമേശ്‌ ചെന്നിത്തല  സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല
ലോകായുക്ത നിയമഭേദഗതി; സര്‍ക്കാരിന്‍റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ്‌ ചെന്നിത്തല
author img

By

Published : Jan 26, 2022, 11:22 AM IST

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല. ലോകായുക്ത നിയമത്തില്‍ ദേഗതി വരുത്തണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്നും ഇതൊന്നും പാലിക്കാതെയുള്ള സര്‍ക്കാര്‍ നീക്കം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്‍റെ നീക്കം നിയമവിരുദ്ധമാണ്. ലോകായുക്ത നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയേണ്ടത് കോടതിയാണ്. കോടതി അങ്ങനെ പറയാത്തിടത്തോളം കാലം ഈ നിയമത്തെ ഭരണഘടന വിരുദ്ധമെന്ന് പറയാന്‍ കഴിയില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് നാളെ യുഡിഎഫ് സംഘം ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ലോകായുക്തയായി നിയമിതരാകുന്ന സുപ്രീം കോടതി ജഡ്‌ജിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും നിയമവശങ്ങള്‍ പരിഗണിച്ച് നല്‍കുന്ന വിധിയെ രാഷ്ട്രീയ നേതൃത്വം പരിശോധിക്കുമെന്ന് പറയുന്നത് അവഹേളനമാണ്. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ: കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം

ലോകായുക്ത വിധിയുണ്ടായാല്‍ സര്‍ക്കാര്‍ വീഴുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആര്‍.ബിന്ദുവിനും എതിരെയുള്ള ഹര്‍ജികളില്‍ പ്രതികൂലമായ വിധി വരുമെന്ന് ഭയന്നാണ് ഭേദഗതി എന്ന പ്രതിപക്ഷ ആരോപണം അംഗീകരിക്കുകയാണ് കോടിയേരി ചെയ്‌തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.