ETV Bharat / city

'ജനം സർക്കാരിന്‍റെ പല്ല് പറിക്കും' ; എം.വി ജയരാജന് മറുപടിയുമായി രമേശ് ചെന്നിത്തല

നിയമസഭ സമ്മേളനം വിളിച്ച് കെ- റെയിൽ ചർച്ച ചെയ്യണമെന്നും ആരോഗ്യവകുപ്പിൻ്റെ ഫയലുകൾ കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല

എം.വി ജയരാജന് മറുപടി നൽകി രമേശ് ചെന്നിത്തല  കെ റെയിൽ നിയമസഭയിൽ ചർച്ച ചെയ്യണം  ആരോഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ പോയ സംഭവത്തിൽ അന്വേഷണം വേണം  സർക്കാർ അഴിമതിക്ക് ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല  Ramesh Chennithala on K Rail project  Ramesh Chennithala reply to MV Jayarajan  K Rail should be discussed in the Assembly  Health department file missing should be investigated  Ramesh Chennithala against government
'ജനം സർക്കാരിന്‍റെ പല്ലു പറിക്കും'; എം.വി ജയരാജന് മറുപടി നൽകി രമേശ് ചെന്നിത്തല
author img

By

Published : Jan 8, 2022, 1:02 PM IST

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾ സർക്കാരിൻ്റെ പല്ല് പറിക്കുമെന്ന് എം വി ജയരാജന് മറുപടി നൽകി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ ഒരു ഘട്ടത്തിലും നിയമസഭയിൽ ചർച്ച ചെയ്‌തിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതും ചർച്ച ചെയ്യുന്നതും രണ്ടാണ്. നിയമസഭ സമ്മേളനം വിളിച്ച് കെ- റെയിൽ ചർച്ച ചെയ്യണമെന്നും ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.

എം.വി ജയരാജന് മറുപടി നൽകി രമേശ് ചെന്നിത്തല

READ MORE: 'ബുള്ളി ബായ്‌' കേസ് : നീരജ് ആപ്പ് നിർമിച്ചത് പ്രശസ്‌തിക്ക് വേണ്ടിയെന്ന് പൊലീസ്

ആരോഗ്യവകുപ്പിൻ്റെ ഫയലുകൾ കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ഗുരുതരമായ പ്രശ്‌നമാണിതെന്നും എല്ലാം അഴിമതിക്കുവേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. കൊവിഡിൻ്റെ മറവിൽ ആരോഗ്യ വകുപ്പിൽ നടന്ന പർച്ചേസുകളിലും വിശദ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ശിവശങ്കറിനെ സർവീസില്‍ തിരിച്ചെടുത്ത നടപടി ശരിയല്ല. ഇത് മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള കൂട്ടുകച്ചവടത്തിൻ്റെ തെളിവാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.