ETV Bharat / city

എകെജി സെന്‍റർ ആക്രമണം ദുരൂഹം; അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമെന്ന് ചെന്നിത്തല

സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത് അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ബോംബ് ആക്രമണമെന്നും ചെന്നിത്തല

chennithala on akg centre attack  എകെജി സെന്‍റർ ആക്രമണം ദുരൂഹമെന്ന് ചെന്നിത്തല  എകെജി സെന്‍റർ ആക്രമണം സിപിഎം ശ്രമത്തിന്‍റെ ഭാഗമെന്ന് ചെന്നിത്തല  സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ബോംബ് ആക്രമണമെന്ന് ചെന്നിത്തല  സ്വർണ്ണക്കടത്ത് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ബോംബ് ആക്രമണമെന്ന് ചെന്നിത്തല  Chennithala said that the bomb attack is part of the CPM effort
എകെജി സെന്‍റർ ആക്രമണം ദുരൂഹം; അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമെന്ന് ചെന്നിത്തല
author img

By

Published : Jul 1, 2022, 11:57 AM IST

തിരുവനന്തപുരം: എകെജി സെന്‍ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സാഹചര്യം ദുരൂഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിന് പിന്നിൽ യുഡിഎഫ് ആണെന്ന സിപിഎം നേതാക്കളുടെ ആരോപണം ചെന്നിത്തല തള്ളി. സംഭവത്തിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിക്കുന്നത് നീചമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സന്ദർശന വേളയിൽ ഇത്തരമൊരു പ്രവർത്തിക്ക് കോൺഗ്രസ് പ്രവർത്തകർ മുതിരുമെന്ന് ആരും വിശ്വസിക്കില്ല. സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത് അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണിത്.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട ശേഷം സമചിത്തത പാലിക്കാൻ പ്രവർത്തകർക്ക് സിപിഎം നേതാക്കൾ നിർദേശം കൊടുക്കുകയാണ്. സംഭവം പൊലീസ് അന്വേഷിച്ച് വ്യക്തത വരുത്തണമെന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.