ETV Bharat / city

അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം - മഴയ്‌ക്ക് സാധ്യ

തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്

rain alert in Kerala  low pressure in bay of bengal  കാലാവസ്ഥാ മുന്നറിയിപ്പ്  മഴയ്‌ക്ക് സാധ്യ  ചുഴലിക്കാറ്റന് സാധ്യത
അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
author img

By

Published : Nov 29, 2020, 7:55 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കൻ കേരളത്തിലെ മലയോര മേഖലയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. എങ്കിലും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 1 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30ന് ശേഷം നിരോധിച്ചിട്ടുണ്ട്. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർധരാത്രിയോടെ തിരിച്ചുവരണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബലമില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരും വീടിന് മുകളിൽ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ രണ്ടോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്‌ ബുക്കിലൂടെ അറിയിച്ചു. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവര്‍ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.