തിരുവനന്തപുരം: സുരക്ഷ പരിശോധനകൾ പൂർത്തിയായാൽ ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. ദേശീയപാത അതോറിറ്റിയുടെ അധീനതയിലാണ് പ്രവൃത്തികൾ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു തുരങ്കമെങ്കിലും തുറന്നു കൊടുക്കണമെന്നതാണ് സർക്കാർ നിലപാട്. ഇതിനായി ജില്ലയിലെ മന്ത്രിമാർ തന്നെ കൂട്ടായ പ്രവർത്തനം നടത്തി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി എന്ന നിലയിൽ മൂന്ന് പ്രാവശ്യം നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. തുടർച്ചയായി നടക്കുന്ന അവലോകനയോഗത്തിൽ എത്രയും വേഗം തുരങ്കം തുറക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രി ഉൾപ്പെടെ മുന്നോട്ടുവയ്ക്കുന്നത്. തുരങ്കത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ദേശീയപാത അതോറിറ്റി സമർപ്പിച്ചാൽ ഉടൻ തുരങ്കം തുറക്കാൻ കഴിയുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
Also read: കുതിരാന്‍ തുരങ്കം ആഗസ്റ്റ് ഒന്നിന് തുറന്നു കൊടുക്കണമെന്ന് മുഖ്യമന്ത്രി