ETV Bharat / city

ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച സംഭവം; ഉത്തരവ് കത്തിച്ച് പ്രതിഷേധം - ഒജി ശാലീന

വിവാദ മരം മുറി ഫയലുകൾ നൽകിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം.

protest aginst revenu secratary  muttil tree cutting issue  മുട്ടില്‍ മരം മുറി കേസ്  ഒജി ശാലീന  റവന്യു സെക്രട്ടറി വിവാദം
ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച സംഭവം; ഉത്തരവ് കത്തിച്ചു പ്രതിഷേധം
author img

By

Published : Jul 19, 2021, 12:49 PM IST

തിരുവനന്തപുരം: മരം മുറി ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയ റവന്യു വകുപ്പ് ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച റവന്യു സെക്രട്ടറിയുടെ നടപടിക്കെതിരയാണ് പ്രതിഷേധം. സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ മുന്നിൽ റവന്യു സെക്രട്ടറിയുടെ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു.

റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയായ ഒ.ജി ശാലിനിക്ക് നൽകിയ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്. വിവാദ മരം മുറി ഫയലുകൾ നൽകിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം. തീരുമാനത്തിനെതിരെ സെക്രട്ടേറിയേറ്റ് ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഉത്തരവ് കത്തിച്ചുള്ള പ്രതിഷേധം.

ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ തീരുമാനം പ്രതിഷേധാർഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഇതറിയില്ലെങ്കിൽ ആരാണ് നാട് ഭരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രതിഷേധം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സംഘടനകൾ.

also read: ഗുഡ് സര്‍വ്വീസ് എന്‍ട്രിയില്ല: മരംമുറി കേസിന്‍റെ ഫയലുകൾ നൽകിയ ഉദ്യോഗസ്ഥക്കെതിരെ വീണ്ടും നടപടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.