ETV Bharat / city

ശബരിമല വിഷയം ബിജെപിക്ക് തെരഞ്ഞടുപ്പ് രാഷ്‌ട്രീയം മാത്രമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി - ശബരിമല

വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുക എന്നത് ബിജെപിയുടെ അജണ്ടയിലില്ല. സിപിഎമ്മും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും പ്രളയത്തെപ്പോലും രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

ശബരിമല വിഷയം ബിജെപിക്ക് തെരഞ്ഞടുപ്പ് രാഷ്‌ട്രീയം മാത്രമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി
author img

By

Published : Oct 8, 2019, 5:58 PM IST

തിരുവനന്തപുരം: ശബരിമല സ്‌ത്രീപ്രവേശന വിധിയിൽ സുപ്രീംകോടതി വിധി എതിരായാൽ ഓർഡിനൻസ് ഇറക്കുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രസ്‌താവന പദവിക്ക് യോജിക്കാത്തതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിയുടെ പ്രസ്‌താവന. ശബരിമല പ്രശ്നം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം മാത്രമാണ്. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുക എന്നത് അവരുടെ അജണ്ടയിലില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല വിഷയം ബിജെപിക്ക് തെരഞ്ഞടുപ്പ് രാഷ്‌ട്രീയം മാത്രമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി
ശബരിമല ബില്‍ പാർലമെന്‍റില്‍ വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് സി.പി.എമ്മും ബി.ജെ.പിയും വ്യക്തമാക്കണം. ഇക്കാര്യത്തിൽ സി.പി.എം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ മുഖ്യമന്ത്രിക്കൊപ്പമാണോ ദേവസ്വം മന്ത്രിക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

സി.പി.എമ്മും മേയർ വി.കെ പ്രശാന്തും പ്രളയ ദുരന്തത്തെ പോലും രാഷ്‌ട്രീയ താല്‍പര്യത്തിന്‍റെ പേരിൽ ദുരുപയോഗം ചെയ്തെന്നും, ദുരിതാശ്വാസ പ്രവർത്തനത്തെ പർവ്വതീകരിക്കാൻ ശ്രമിച്ചത് മേയർ എന്ന പദവിക്ക് നിരക്കാത്തതെന്നും എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. വട്ടിയൂർക്കാവിൽ ബി.ജെ.പി അപ്രസക്തമായി കഴിഞ്ഞു. കുമ്മനത്തെ മാറ്റി സുരേഷിനെ സ്ഥാനാർഥിയാക്കിയതിൽ എന്തെങ്കിലും ധാരണ ഉണ്ടോയെന്ന് കണ്ടറിയണം. പാലായിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നടന്ന വോട്ടു മറിക്കൽ വട്ടിയൂർക്കാവിലും ഉണ്ടായാൽ അത്ഭുതപെടാനില്ലെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

Intro:ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സുപ്രീം കോടതി വിധി എതിരായാൽ ഓർഡിനൻസ് ഇറക്കുമെന്ന കേന്ദ്ര മന്ത്രി വി. മുരളിധരന്റെ പ്രസ്താവന പദവിയ്ക്ക് യോജിക്കാത്തതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കേരളത്തിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രി യുടെ പ്രസ്താവന. ശബരി മല പ്രശ്നം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണ്. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുക എന്നത് അവരുട അജണ്ടയിലില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ശബരിമല ബിൽ പാർലമെന്റിൽ വന്നാൽ സി പി എമ്മും ബി.ജെ.പിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ സി പി എം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മുഖ്യമന്ത്രിക്കൊപ്പമാണോ ദേവസ്വം മന്ത്രിക്കൊപ്പമാണോ എന്നു വ്യക്തമാക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. വട്ടിയൂർക്കാവിൽ ബി.ജെ.പി അപ്രസക്തമായി കഴിഞ്ഞു. കുമ്മനത്തെ മാറ്റി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതിൽ എന്തെങ്കിലും ധാരണ ഉണ്ടോയെന്ന് കണ്ടറിയണം.പാലായിൽ ബി.ജെ.പിയും സി പി എമ്മും തമ്മിൽ നടന്ന വോട്ടു മറിക്കൽ വട്ടിയൂർക്കാവിലും ഉണ്ടായാൽ അത്ഭുതപെടാനില്ലെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ മാറ്റത്തിനു പിന്നിൽ ദുരൂഹതയുണ്ട്. സി പി എമ്മും മേയർ വി.കെ പ്രശാന്തും പ്രളയ ദുരന്തത്തെ പോലും സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ ദുരുപയോഗം ചെയ്തെന്നും ദുരിതാശ്വാസ പ്രവർത്തനത്തെ പർവ്വതീകരിക്കാൻ ശ്രമിച്ചത് മേയർ എന്ന പദവിക്ക് നിരക്കാത്തതെന്നും എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.