ETV Bharat / city

ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകനുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി - ബിന്ദുവിന്‍റെയും റെജിലാലിന്‍റെയും രണ്ടാം വിവാഹം

കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ആസിഡ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Poured acid on husband's face  accident attack against husband  accident attack against husband news  kilimanoor suicide news  The woman committed suicide with her son  ഭർത്താവിനെ മുഖത്ത് ആസിഡ് ഒഴിച്ചു  മകനുമായി കിണറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്‌തു  കിളിമാനൂരിന് സമീപം പുളിമാത്ത്  കിളിമാനൂരിൽ ആത്മഹത്യ  ബിന്ദു ആത്മഹത്യ  ബിന്ദുവിന്‍റെയും റെജിലാലിന്‍റെയും രണ്ടാം വിവാഹം  കിളിമാനൂർ ആത്മഹത്യ
ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകനുമായി കിണറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്‌തു
author img

By

Published : Sep 6, 2021, 4:50 PM IST

Updated : Sep 6, 2021, 5:10 PM IST

തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി മകനേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം കിളിമാനൂരിന് സമീപം പുളിമാത്ത് താമസിക്കുന്ന ബിന്ദുവാണ് അഞ്ച് വയസുള്ള മകന്‍ റെജിനെ കിണറ്റിലെറിഞ്ഞ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ.

അഞ്ചുവയസുകാരന്‍റെയും 40കാരിയായ യുവതിയുടെയും മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബിന്ദുവിന്‍റെയും റെജിലാലിന്‍റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനാല്‍ നാട്ടുകാരും പ്രശ്‌നങ്ങളില്‍ ഇടപെടാറില്ല.

ഇന്നലെ രാത്രിയും വഴക്ക് നടന്നു. ഇതിനിടെ ബിന്ദു ഭര്‍ത്താവ് റെജിലാലിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുകയും പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റില്‍ ചാടുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് റെജിലാല്‍. ബിന്ദുവിന്‍റെ ആദ്യ വിവാഹത്തിലെ മകനും വീട്ടിലുണ്ടായിരുന്നു. ഈ കുട്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

ALSO READ: പയ്യാമ്പലത്ത് കെജി മാരാര്‍ സ്‌മൃതി കുടീരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ച നിലയില്‍

Last Updated : Sep 6, 2021, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.