തിരുവനന്തപുരം: ഒന്നര ലക്ഷം രൂപയുടെ വാറ്റ് ഉപകരണവുമായി നാലംഗ വ്യാജവാറ്റ് സംഘത്തെ നെടുമങ്ങാട് പൊലീസ് പിടികൂടി. ഇവരിൽ നിന്നും 19 ലിറ്റർ ചാരായവും 1000 ലിറ്റർ കോടയും ചാരായം വിൽക്കാൻ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
കരുമൺ ഷജീർ, പങ്കജാക്ഷൻ, ചന്തു (കുമാര്‍), സുധീർ എന്നിവരാണ് പിടിയിലായത്. കരുമൺ സജീർ നിരവധി മോഷണ കേസിലെ പ്രതിയാണ്. നെടുമങ്ങാട്, വലിയ മല സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
Also read: മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി
കഴിഞ്ഞ ദിവസം പനവൂർ മുള മുക്കിൽ മദ്യപിച്ച് സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജവാറ്റ് സംഘത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുചാരായവും ഉപകരണങ്ങളും പിടികൂടിയത്.
ചന്തുവിന്‍റെ ആൾ താമസമില്ലാത്ത മുള മുക്കിലെ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഒരു ലിറ്റർ ചാരായത്തിന് 1500 മുതൽ 2000 രൂപ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.