ETV Bharat / city

വര്‍ക്കലയില്‍ മാരകായുധങ്ങളുമായി രണ്ട് പേർ പിടിയില്‍ - police arrest two varkala news

നിര്‍ത്താതെ പോയ വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആറ്റിപ്ര സ്വദേശി സുരാജ്, കഴക്കൂട്ടം സ്വദേശി പ്രിയൻ എന്നിവരാണ് പിടിയിലായത്.

http://10.10.50.85//kerala/06-July-2021/twopeoplewerearrestedforcarryingdeadlyweaponsinacaratvarkala_06072021165537_0607f_1625570737_1091.jpg
വര്‍ക്കലയില്‍ മാരകായുധങ്ങളുമായി യുവാക്കളെ പിടികൂടി
author img

By

Published : Jul 6, 2021, 5:26 PM IST

തിരുവനന്തപുരം: വര്‍ക്കലയില്‍ കാറിൽ മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലീസ് പിടികൂടി. ശനിയാഴ്‌ച രാത്രി 11.30 നായിരുന്നു സംഭവം.

കാറിൽ മാരകായുധങ്ങളുമായി യുവാക്കൾ വർക്കല ഭാഗത്തേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Also read: എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം ; കൊലപാതകമെന്ന് സംശയം

വർക്കല മരക്കട മുക്കിൽ സ്വകാര്യ മതിലിൽ വാഹനം ഇടിച്ചു നിർത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ആറ്റിപ്ര സ്വദേശി സുരാജ്, കഴക്കൂട്ടം സ്വദേശി പ്രിയൻ എന്നിവരാണ് പിടിയിലായത്. വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ യുവാക്കൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

കവർച്ച, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതികളും, ജയിൽ വാസം അനുഭവിച്ചവരുമാണ് ഇവർ. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.