തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനിടെയാണ് എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി മൂല്യനിർണയം പൂർത്തിയാക്കിയത്.
എസ്എസ്എൽസി പരീക്ഷയ്ക്ക് സമാനമായി തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. എസ്എസ്എൽസി പരീക്ഷാഫലം പോലെ ഈ വർഷവും പ്ലസ് ടുവിന് വിജയശതമാനം കൂടിയേക്കും. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.
ഓൺലൈൻ ക്ലാസുകൾ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം നടന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം www.kerala result.nic.in, www.dhsekerala.gov.in, www.results.kite.kerala.gov.in എന്നി സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും.
Also read: പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷ ഫലം ബുധനാഴ്‌ച