തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉന്നതതല യോഗം ചേർന്ന് പരീക്ഷ നടത്തിപ്പിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് ഒരുതരത്തിലുമുള്ള ആശങ്കയും വേണ്ട. ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ പരീക്ഷ നടത്തും. പഠനത്തിന് ഇടവേള നൽകി ടൈംടേബിൾ പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തീയതി തീരുമാനത്തിനായി ഇന്ന് വീണ്ടും യോഗം ചേരും. അതേസമയം, സ്‌കൂള്‍ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യ വകുപ്പിൻ്റെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
Also read: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി
പ്ലസ് വൺ പരീക്ഷ നടത്താന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂളുകളില്‍ പരീക്ഷ നടത്താമെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്‌തികരമെന്നും വിലയിരുത്തി. കഴിഞ്ഞ ആറാം തീയതി ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തതിനെ തുടര്‍ന്നാണ് നടക്കാതിരുന്നത്.