തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തിൽ പ്രതികരിക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കാൻ പോകുന്നു എന്നതിന്‍റെ ലക്ഷണമാണ് ഒരുപാട് കക്ഷികൾ മുന്നണി പ്രവേശനത്തിനായി കാത്തുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആരൊക്കെ വരണം ആരെയൊക്കെ എടുക്കണം എന്നത് സംബന്ധിച്ച് കൂട്ടായ തീരുമാനമുണ്ടാകും. ഭരണമാറ്റം ലക്ഷ്യംവച്ചുകൊണ്ടുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് യുഡിഎഫ് നേതൃയോഗം ചേരുന്നതെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.