ETV Bharat / city

"ജനങ്ങള്‍ വിലയിരുത്തും അതിലാണ് വിശ്വാസം"; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ വാര്‍ത്തകള്‍

ഉപജാപത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനപിന്തുണ തകര്‍ക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും അതിനായി ചില മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയണൻ പറഞ്ഞു.

pinarayi vijayan against press  pinarayi vijayan news  പിണറായി വിജയൻ വാര്‍ത്തകള്‍  സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍
"ജനങ്ങള്‍ വിലയിരുത്തും അതിലാണ് വിശ്വാസം"; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി
author img

By

Published : Aug 8, 2020, 8:26 PM IST

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഇന്നും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ ഉപജാപക സംഘങ്ങളോടൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇടതുസര്‍ക്കാറിന്‍റെ യശസ് ഉയരുന്നത് ചിലര്‍ക്ക് പൊള്ളലുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയമായി ഇതിനെ നേരിടാന്‍ കഴിയാത്തതിനാല്‍ ഉപജാപത്തിലൂടെ ഇതിന് ശ്രമിക്കുകയാണ്. പഴയ സര്‍ക്കാരിന്‍റെ നിലയിലാണ് ഈ സര്‍ക്കാരുമെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി പ്രഫഷനായി ശ്രമം തന്നെ നടക്കുന്നുണ്ട്. ഇതിന് സ്വര്‍ണക്കള്ളകടത്ത് കേസും ഉപയോഗിക്കുകയാണ്. അതിനായി തെളിവില്ലാത്ത ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

"കേരളത്തിന്‍റെ അന്തരീക്ഷത്തില്‍ പ്രത്യേകമായ ഒരു രീതി ഉയര്‍ന്നുവരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന് വലിയ തോതിലുള്ള യശസ് വരുന്നു. ആ യശസ് ചിലര്‍ക്ക് വല്ലാത്ത പൊള്ളലുണ്ടാക്കുന്നു. അത് രാഷ്ട്രീയമായ കാര്യമാണ്. രാഷ്ട്രീയമായി അതിനെ നേരിടാന്‍ കഴിയില്ല. അപ്പോള്‍ മറ്റു ഉപാജപകങ്ങളിലൂടെ നേരിടണം. അതിനുവേണ്ടത് ഈ സര്‍ക്കാര്‍ എന്നുപറഞ്ഞാല്‍ പഴയ അതേ ഗവണ്‍മെന്‍റാണ്. ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രിയുടെ അതേ രീതിയിലാണ്. ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് എന്നുപറഞ്ഞാല്‍ പഴയ മുഖ്യമന്ത്രിയുടെ ഓഫിസിനെ പോലെയാണ്. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാസസ്ഥലമെന്ന് പറഞ്ഞാല്‍ പഴയ മുഖ്യമന്ത്രിയുടെ വാസസ്ഥലം പോലെയെന്നാണ്. ഞാന്‍ എണ്ണിപ്പറയണോ ഓരോന്നും എന്തായിരുന്നെന്ന്? പഴയത് എന്തായിരുന്നെന്ന്. ആ വൃത്തികെട്ട കഥകളിലേക്ക് ആ നിലയിലേക്കാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫിസും പോകുന്നതെന്ന് ചിത്രീകരിക്കുന്നതെന്തിനാണ്.

നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെ ഒരു വിലയിരുത്തലോ വിശ്വാസമോ ഉണ്ടോ? രാഷ്ട്രീയമായി എല്‍.ഡി.എഫ് സര്‍ക്കാരിനെ അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്തണം. അതിന് എന്താ മാര്‍ഗം. പല വഴികളുണ്ട്. അതിന്‍റെ ഭാഗമായി പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാകാം. അതില്‍ അവര്‍ മാത്രമല്ല, ഇന്നത്തെ പ്രൊഫഷണലിസം എന്നത് സാധാരണ പ്രൊഫഷണലിസം അല്ലല്ലോ. പ്രൊഫഷണലിസം പല രീതിയില്‍ ഉപയോഗിക്കുന്നുണ്ടല്ലോ. അപ്പോള്‍ അപകീര്‍ത്തിപ്പെടുത്താന്‍ സാധിക്കുന്നത് എങ്ങനെയന്നതിനും പ്രൊഫഷണലിസം ഉപയോഗിക്കും. അങ്ങനെ ഉുപയോഗിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി കുറച്ച് മാധ്യമങ്ങളും അതിനൊപ്പം ചേരാന്‍ തയാറായി. അപ്പോഴാണ് സ്വര്‍ണക്കടത്തിന്‍റെ പ്രശ്‌നം വരുന്നത്. സ്വര്‍ണക്കടത്തിന്‍റെ പ്രശ്‌നം വന്ന ആദ്യ ദിവസം വാര്‍ത്തയെന്താ? പ്രസ്താവനയെന്താ? മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളി.

ഈ പ്രസ്താവനകള്‍ എല്ലാം എത്ര വലുപ്പത്തിലാ കൊടുക്കുന്നത്. എന്തിന്? സ്വര്‍ണം വിട്ടുകൊടുക്കാന്‍. ഏത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. അങ്ങനെയൊരു സംശയം എങ്ങനെ ഉണ്ടായി. അപ്പോള്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണത്. ആ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളും ചേരുന്നു. അതാണ് ഇവിടെ സംഭവിച്ചത്. അതാണ് ഞാന്‍ പറയുന്നത്? നിങ്ങള്‍ കരുതരുത് നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്തയുടെ മേലെയാണ് ജനം നില്‍ക്കുന്നതെന്ന്. ജനങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി വിലയിരുത്തുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതില്‍ തന്നെയാണ് എനിക്ക് വിശ്വാസം. അതിനാലാണ് തെറ്റായ വാര്‍ത്ത കൊടുക്കുമ്പോഴും ബോധപൂര്‍വം തെറ്റായി കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴും ഒരുതരത്തിലും മനശ്ചാഞ്ചല്യവും ഇല്ലാത്തത്. അത് മനസിലാക്കണം."

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.