ETV Bharat / city

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഡീസല്‍ വില കുറഞ്ഞു - Fuel price hike

ഡീസല്‍ വില ലിറ്ററിന് 17 പൈസ കുറഞ്ഞു.

ഇന്ധനവില വര്‍ധന  പെട്രോള്‍ വില വര്‍ധന  ഡീസല്‍ വില  petrol price hike  Fuel price hike  Kerala fuel price increased
പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഡീസല്‍ വില കുറഞ്ഞു
author img

By

Published : Jul 12, 2021, 10:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയാണ് കൂടിയത്. അതേസമയം ഡീസല്‍ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഡീസല്‍ വില ലിറ്ററിന് 17 പൈസയാണ് കുറഞ്ഞത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103.17 രൂപയും ഡീസല്‍ 96.30 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 101 രൂപ 41 പൈസയും ഡീസലിന് 94 രൂപ 54 പൈസയുമാണ് നിലവിൽ. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 101.65 രൂപയും ഡീസല്‍ 94.90 രൂപയുമായി.

കേരളം ഉള്‍പ്പെടെയയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ്. അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മെയ് നാല്‌ മുതൽ ഇന്ധനവിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്.

Also Read: മുഖ്യമന്ത്രി ഡല്‍ഹിക്ക് ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.