ETV Bharat / city

ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം - petrol bomb attack on arayankod police station

ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്

attack at police in neyatinkara thiruvanthapuram  petrol bomb attack on police investigation  petrol bomb attack on arayankod police station  ആര്യന്‍കോട്‌ പൊലീസ്‌ സ്റ്റേഷനിലെ പെട്രോള്‍ ബോംബ്‌ ആക്രമണം
ആര്യൻകോട് പൊലീസ് സ്റ്റേഷന്‌ നേരെ പെട്രോൾ ബോംബ് ആക്രമണം
author img

By

Published : Jan 18, 2022, 2:05 PM IST

Updated : Jan 18, 2022, 3:16 PM IST

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പെട്രോൾ നിറച്ച കുപ്പിയുമായി ബൈക്കിലെത്തിയ സംഘം സ്റ്റേഷന് നേരെ കുപ്പി വലിച്ചെറിയുകയായിരുന്നു. രണ്ടു കുപ്പികളാണ് വലിച്ചെറിഞ്ഞത്. ഒരു കുപ്പി പൂർണമായും പൊട്ടിത്തെറിച്ചു. തീ കത്തിച്ച് എറിയാത്തത് വൻ ദുരന്തം ഒഴിവായി.
ആക്രമണത്തിൽ പൊലീസ്‌ സ്റ്റേഷന്‍റെ മുൻപിൽ നിർത്തിയിട്ടിരുന്ന ഒരു ജീപ്പിന്‍റെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. പെരിങ്കടവിള ഭാഗത്തുനിന്നാണ് സംഘം എത്തിയത്. ആക്രമണത്തിനു ശേഷം

ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം
ഒറ്റശേഖരമംഗലം ഭാഗത്തേക്കാണ് അക്രമികൾ കടന്നത്. സംഭവസ്ഥലത്തുനിന്നും കൂപ്പി കത്തിക്കാൻ കരുതിയിരുന്ന ലൈറ്ററും, പ്രതികളുടെ ചെരിപ്പും പൊലീസ് കണ്ടെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. കോട്ടയം പൊലീസ് സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം ഗുണ്ട നടത്തിയ അതിക്രമത്തിന് തൊട്ടുപിന്നാലെയാണ് ആര്യങ്കോട് സ്റ്റേഷനിലെയും ആക്രമണം.

ALSO READ:താമരശ്ശേരിയിൽ കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്

Last Updated : Jan 18, 2022, 3:16 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.