ETV Bharat / city

'ഗ്രേറ്റ് വര്‍ക്കെന്ന് മറുപടി, കളിയാക്കിയതാണോയെന്നറിയാന്‍ വീണ്ടും ചോദിച്ചു, അതുതന്നെ ആവര്‍ത്തിച്ചു ; 'സങ്കീര്‍ത്തനം പോലെ'യെക്കുറിച്ച് പെരുമ്പടവം ശ്രീധരന്‍ - Oru Sankeerthanam Pole novelist

'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന്‍റെ പിറവിയെക്കുറിച്ചും പുതിയ കൃതിയെക്കുറിച്ചും 84ന്‍റെ നിറവിലെത്തിയ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരൻ മനസ്സുതുറക്കുന്നു

നോവലിസ്റ്റ് കെ.സുരേന്ദ്രൻ പ്രേത്സാഹനം  84ന്‍റെ നിറവിൽ പെരുമ്പടവം ശ്രീധരൻ  പെരുമ്പടവം ശ്രീധരനുമായുള്ള അഭിമുഖം  ഒരു സങ്കീര്‍ത്തനം പോലെ രചനയുടെ വിശേഷങ്ങൾ പങ്കുവച്ച് നോവലിസ്റ്റ്  Perumbadavam Sreedharan interview  Oru Sankeerthanam Pole novelist  interview with Perumbadavam Sreedharan
'ഗ്രേറ്റ് വര്‍ക്ക് എന്ന് ആവർത്തിച്ചു': ഒരു സങ്കീര്‍ത്തനം പോലെ നോവലെഴുതാന്‍ പ്രോത്സാഹിപ്പിച്ചത് നോവലിസ്റ്റ് കെ.സുരേന്ദ്രൻ
author img

By

Published : Feb 17, 2022, 2:58 PM IST

തിരുവനന്തപുരം : 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന കൃതിയെഴുതാന്‍ എല്ലാ പിന്തുണയും നല്‍കി തന്നെ പ്രോത്സാഹിപ്പിച്ചത് പ്രമുഖ നോവലിസ്റ്റ് കെ.സുരേന്ദ്രനായിരുന്നുവെന്ന് മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍. ദസ്‌തയേവ്‌സ്‌കി സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെക്കാള്‍ മികച്ച കഥാപാത്രം അദ്ദേഹം തന്നെ ആയിരിക്കും എന്ന മനസിന്‍റെ തോന്നലില്‍ നിന്നാണ് സങ്കീര്‍ത്തനം പോലെ പിറവിയെടുക്കുന്നത്.

84ന്‍റെ നിറവില്‍ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരൻ

നോവലെഴുതാനുള്ള ആശയം സുരേന്ദ്രനുമായി പങ്കുവച്ചപ്പോള്‍ ശ്രീധരന് അതിനുകഴിയും എന്നാണ് അദ്ദേഹം പറഞ്ഞത്. അത് നോവലെഴുതാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രചന പൂര്‍ത്തിയാക്കി വായിക്കാനായി സുരേന്ദ്രനെ ഏല്‍പ്പിച്ചു. വായിച്ചുകഴിഞ്ഞ ശേഷം ഗ്രേറ്റ് വര്‍ക്ക് എന്നാണ് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. കളിയാക്കിയതാണോ എന്നറിയാന്‍ വീണ്ടും ചോദിച്ചപ്പോള്‍ സുരേന്ദ്രന്‍ ഗ്രേറ്റ് വര്‍ക്ക് എന്ന് വീണ്ടും ആവര്‍ത്തിച്ചു.

ALSO READ: ' അക്ഷരങ്ങളും ആകാശദീപങ്ങളും സാക്ഷി'; 12 വർഷങ്ങൾ... മലയാളിയുടെ പാട്ടോർമയില്‍ എന്നും ഗിരീഷ് പുത്തഞ്ചേരി

ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ കുറെനാള്‍ മനസ് ശൂന്യമായിരിക്കും. അതിനുശേഷമായിരിക്കും വീണ്ടുമൊരു കഥാവസ്ഥ വന്നുനിറയുന്നത്. ഒരു കവിയുടെ ജീവിതം പ്രമേയമാക്കി എഴുതിയ അവനി വാഴ്വ് കിനാവ് എന്ന നോവല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രത്യേകിച്ച് ഒരു കൃതി എഴുതണമെന്ന ആഗ്രഹമില്ല.

മനസില്‍ ആശയം ഉടലെടുക്കുന്ന അവസ്ഥയില്‍ നിന്നാകും അടുത്ത സൃഷ്ടിയെന്നും 84 വയസിന്‍റെ നിറവിലെത്തിയ പെരുമ്പടവം ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.