തിരുവനന്തപുരം: കൊവിഡ് 19 കർഫ്യൂ കാലത്ത് വീട്ടിലിരിക്കുന്നവരോട് പച്ചക്കറി കൃഷി ആരംഭിക്കാൻ ആഹ്വാനം ചെയ്ത് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. കർഫ്യൂ ആചരിച്ച് ജനങ്ങൾ വീട്ടിലിരിക്കുന്നതിനു പകരം പറമ്പുകളിലേക്കിറങ്ങണം. അവിടെ ഇപ്പോൾ തന്നെ പച്ചക്കറി കൃഷി ആരംഭിക്കണം. സ്വന്തമായി പറമ്പില്ലാത്തവർ വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ഗ്രോബാഗിലും ചട്ടികളിലും കൃഷി ആരംഭിക്കണം. വളരെ ലളിതമായി വളർത്താവുന്ന ഇലക്കറികൾ, പയർ, വെണ്ട, കത്തിരി എന്നിവയുടെ കൃഷി ആരംഭിക്കാം. കേരളത്തിന്‍റെ പച്ചക്കറി സ്വയം പര്യാപ്തതയ്ക്കായി കർഫ്യൂ കാലത്തെ ഭാവനാ സമ്പന്നമായി പ്രയോജനപ്പെടുത്തണമെന്ന് പ്രത്യേകിച്ച് വീട്ടമ്മമാരോട് കൃഷിമന്ത്രി അഭ്യർഥിച്ചു.
കര്‍ഫ്യൂ കാലത്ത് പച്ചക്കറി നടാന്‍ ആഹ്വാനവുമായി കൃഷിമന്ത്രി - trivandrum news
കേരളത്തിന്‍റെ പച്ചക്കറി സ്വയം പര്യാപ്തതയ്ക്കായി കർഫ്യൂ കാലത്തെ ഭാവനാ സമ്പന്നമായി പ്രയോജനപ്പെടുത്തണമെന്ന് വി.എസ് സുനിൽകുമാർ അഭ്യര്‍ഥിച്ചു.