ETV Bharat / city

പള്ളിപ്പുറം സ്വര്‍ണക്കവര്‍ച്ച; വ്യാപാരിയുടെ പക്കല്‍ നിന്നും 75 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു

കാറിന്‍റെ മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റുഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കി അതിലാണ് പണം സൂക്ഷിച്ചിരുന്നത്.

pallippuram gold theft case  gold theft news  പള്ളിപ്പുറം സ്വര്‍ണക്കവര്‍ച്ച  സ്വര്‍ണ മോഷണം
പള്ളിപ്പുറം സ്വര്‍ണക്കവര്‍ച്ച
author img

By

Published : Apr 14, 2021, 11:48 PM IST

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റി കവാടത്തിന് മുന്നിലെ ദേശീയപാതയിൽ രാത്രിയിൽ കാർ തടഞ്ഞ് ആഭരണ കച്ചവടക്കാരനെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ സ്വർണവ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കാറിന്‍റെ മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റുഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കി അതിലാണ് പണം സൂക്ഷിച്ചിരുന്നത്. മോഷണം നടന്നയുടനെ സ്വർണ വ്യാപാരിയായ സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ച് വരുത്തി 75 ലക്ഷവും കൈമാറിയ ശേഷമാണ് സംഭവം മംഗലപുരം പൊലീസിനെ അറിയിക്കുന്നത്.

ഒമ്പതാം തീയതി രാത്രി നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പൊലീസ് നിരവധി തവണ സമ്പത്തിനെ പൊലീസ് ചോദ്യം ചെയ്തുവരുകായിരുന്നു. എന്നാൽ 75 ലക്ഷം കാറിൽ ഉണ്ടായിരുന്നതും അവ ബന്ധുവിന് കൈമാറിയ വിവരം സമ്പത്ത് പൊലീസിനെ അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പള്ളിപ്പുറത്ത് വച്ച് പിടിച്ചുപറി നടന്ന ഉടൻ തന്നെ അക്രമികളുടെ വെട്ടേറ്റിട്ടിട്ടു പോലും സമ്പത്ത് കരുനാഗപള്ളിയിലുള്ള ഒരു ജ്വലറിക്കാരനെ ഫോണിൽ ബന്ധപ്പെടുകയും കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചു വരുത്തി തുക മറ്റൊരു വാഹനത്തിൽ കടത്തുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ സംഭവം നടന്നയുടനെ വിളിപാടകലെ പൊലീസ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് വെട്ടേറ്റ സമ്പത്ത് നിരവധിപേരെ ഫോണിൽ ബന്ധപ്പെട്ടതെന്ന് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യ ചെയ്യലിലാണ് കാറിൽ നിന്ന് രൂപ മാറ്റിയ കാര്യം പുറത്തായത്. 75 ലക്ഷവും സമ്പത്ത് മംഗലപുരം പൊലീസിന് കൈമാറി. തുക പൊലീസ് കോടതിക്ക് കൈമാറും. അതേസമയം പിടിച്ചുപറി കേസിൽ ഇതുവരെ അഞ്ചുപ്രതികളെ പൊലീസ് ഇതിനകം പിടികൂടാനായിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.