തിരുവന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം കൊടിയേറി. ക്ഷേത്ര തന്ത്രിമാരായ തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രത്തിലെ സ്വർണക്കൊടിമരത്തിലും, തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ വെള്ളിക്കൊടിമരത്തിലുമാണ് കൊടിയേറ്റിയത്. മീനമാസത്തിലെ രോഹിണി നക്ഷത്രത്തിൽ കൊടിയേറി പത്തു ദിവസം നീളുന്ന പൈങ്കുനി, തുലാമാസത്തിലെ അൽപ്പശി എന്നിവയാണ് പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.
മീനം തമിഴ് വർഷത്തിലെ പൈങ്കുനി മാസമായതിനാലാണ് ഉത്സവത്തിന് പൈങ്കുനി എന്ന് പേരുവന്നത്. ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ ശ്രീകോവിലിന് അഭിമുഖമായി പഞ്ചപാണ്ഡവരുടെ പ്രതിമകൾ സ്ഥാപിച്ചു. ഏപ്രൽ13ന് വലിയ കാണിക്കയും ഏപ്രൽ14 ന് പള്ളിവേട്ടയും നടക്കും. ഏപ്രിൽ15 ന് ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടെയാണ് ഉത്സവസമാപനം.
Also read: പൈങ്കുനി ഉത്സവത്തിനൊരുങ്ങി പദ്‌മനാഭസ്വാമി ക്ഷേത്രം ; കൊടിയേറ്റം ഏപ്രിൽ 6ന്