ETV Bharat / city

'സംഘടന തെരഞ്ഞെടുപ്പ് നടത്തും' ; കെ സുധാകരനെ തള്ളി ജി പരമേശ്വര

author img

By

Published : Feb 19, 2022, 4:19 PM IST

കേരളത്തിലെ പാര്‍ട്ടിയില്‍ സംഘടന തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രസ്‌താവിച്ചിരുന്നു

കെ സുധാകരനെതിരെ പരമേശ്വര  കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്  കെപിസിസി പ്രസിഡന്‍റിനെതിരെ ജി പരമേശ്വര  g parameshwara against k sudhakaran  g parameshwara on organisational election  congress organisational election latest
കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കും; കെ സുധാകരനെ തള്ളി ജി പരമേശ്വര

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന കെ സുധാകരൻ്റെ പ്രസ്‌താവന തളളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫിസറുമായ ജി പരമേശ്വര. സംഘടന തെരഞ്ഞെടുപ്പ് നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് ജി പരമേശ്വര വ്യക്തമാക്കി.

സംഘടന തെരഞ്ഞെടുപ്പിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് നടക്കും. കെ സുധാകരൻ പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും പരമേശ്വര പറഞ്ഞു.

ജി പരമേശ്വര മാധ്യമങ്ങളെ കാണുന്നു

അഖിലേന്ത്യാ തലത്തിൽ സംഘടന തെരഞ്ഞെടുപ്പ് നവംബറിൽ ആരംഭിച്ചു. മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നതിൽ യാതൊരു തടസവുമില്ല.

Read more: കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പിന് സാധ്യത കാണുന്നില്ലെന്ന് കെ.സുധാകരന്‍

സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് എല്ലാ നേതാക്കളും പിസിസി, ഡിസിസി ഭാരവാഹികൾ, എംപി, എംഎൽഎമാര്‍ എന്നിവരുടെ യോഗം ചേരും. മെമ്പർഷിപ്പ് ഡ്രൈവ് നടത്തും.

ഏപ്രില്‍ മാസത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. സമവായത്തിലൂടെ കണ്ടെത്താൻ സാധിക്കുമെങ്കിൽ അതും അംഗീകരിക്കും. സീനിയർ, ജൂനിയർ നേതൃത്വം എന്നത് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.