ETV Bharat / city

അടിയന്തര പ്രമേയം 'ക്രമസമാധാന പ്രശ്നമായി': വാക്കൗട്ട് നടത്തി പ്രതിപക്ഷം - law and order situation kerala updates

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ക്രമസമാധാനനിലയിൽ ഉത്തർപ്രദേശിനെ കേരളം കടത്തിവെട്ടും  കേരള സർക്കാരിനെതിരെ പ്രതിപക്ഷം  കേരള നിയമസഭ അപ്‌ഡേറ്റ്സ്  കേരളത്തിൽ ക്രമസമാധനില തകർന്നുവെന്ന് പ്രതിപക്ഷം  kerala law and order situation  law and order situation kerala updates  kerala assembly updates
'ക്രമസമാധാനനിലയിൽ ഉത്തർപ്രദേശിനെ കേരളം കടത്തിവെട്ടും'; ആരോപണവുമായി പ്രതിപക്ഷം
author img

By

Published : Feb 23, 2022, 12:48 PM IST

Updated : Feb 23, 2022, 2:57 PM IST

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിപക്ഷം സഭയില്‍ വാക്കൗട്ട് നടത്തി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് എൻ. ഷംസുദ്ദീൻ എം.എല്‍.എ നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ഇന്നലെ ലോകായുക്ത നിയമ ഭേദഗതിയില്‍ സണ്ണി ജോസഫ് നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചപ്പോഴായിരിന്നു വാക്കൗട്ട്.

ക്രമസമാധാനനില തകർന്നുവെന്ന് പ്രതിപക്ഷം
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ വർധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ നോട്ടീസിൻ്റെ അവതരണത്തില്‍ കേരളം ക്രമസമാധാന പ്രശ്‌നങ്ങളുടെ കാര്യത്തിൽ ഉത്തർപ്രദേശിനെ കടത്തിവെട്ടുന്ന അവസ്ഥയിലേക്ക് പോകുന്നുവെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. കേരളത്തിൻ്റെ തെക്ക് നിന്ന് വടക്ക് വരെ ഗുണ്ട ഇടനാഴിയാണ്.

ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാടുകയാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന കാഴ്‌ചകൾ കേരളത്തിൽ ഇപ്പോൾ പിണറായി കാലത്ത് നടക്കുകയാണ്. സർക്കാരിന് ഗുണ്ടകളുമായുള്ള നല്ല ബന്ധമാണ് കാരണം. ഈ നില തുടർന്നാൽ കേരളം ഉത്തർപ്രദേശിനെ കവച്ച് വയ്ക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷത്തിന്‍റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി
കേരളം ഉത്തർപ്രദേശ് പോലെ ക്രമസമാധാനനില തകർന്ന സംസ്ഥാനമാകും എന്നത് പ്രതിപക്ഷത്തിൻ്റെ മോഹം മാത്രമാണ്. കേരളത്തിൽ ക്രമസമാധാനം തകർന്നു കാണണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആഗ്രഹം. എന്നാൽ വസ്‌തുത അതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ യുഡിഎഫ് - എൽഡിഎഫ് ഭരണകാലത്തെ കൊലപാതകങ്ങളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത്.

യുഡിഎഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് 26 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഈ സർക്കാരിന്‍റെ കാലത്ത് ഇതുവരെ ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഇതിൽ 92 പ്രതികളിൽ എഴുപത്തി മൂന്നു പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും ചേർന്ന് നാടിനെ കുരുതിക്കളമാക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരത്തിൽ കൊലക്കത്തിയെടുത്തവർ അത് താഴെ വെച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളേ കേരളത്തിലുള്ളു. വർഗീയ ശക്തികൾക്കൊപ്പം പ്രതിപക്ഷവും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രി തമാശ പറയുന്നുവെന്ന് പ്രതിപക്ഷം
കേരളത്തിലെ ക്രമസമാധാനം പ്രതിപക്ഷം തകർക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം അദ്ദേഹം പറഞ്ഞ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. സിപിഎം അതിക്രൂരമായാണ് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നത്. എന്നിട്ടാണ് പ്രതിപക്ഷത്തിന് ക്ലാസ്സ് എടുക്കുന്നത്. വർഗീയ കക്ഷികളുമായി സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും കൂട്ടുചേർന്നത് സിപിഎമ്മാണ്.

ജയിലുകൾ സുഖവാസകേന്ദ്രങ്ങൾ ആക്കുകയാണ്. ലഹരിമാഫിയ സംസ്ഥാനത്ത് സജീവമായി വിലസുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേരളത്തിലെ പൊലീസിന്‍റെ പ്രവർത്തനം മികച്ചതാണ്. ചില അരാജകവാദികളും വർഗീയ കക്ഷികളും ചില നിസാരകാര്യങ്ങൾ ഉയർത്തി പൊലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം അതിന്‍റെ വക്താക്കൾ ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ MORE: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍

Last Updated : Feb 23, 2022, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.