തിരുവനന്തപുരം : നിയമസഭയിലെ മൃഗീയ ഭൂരിപക്ഷത്തിൻ്റെ ധാർഷ്ട്യത്തിൽ പ്രതിപക്ഷത്തെ ശബ്ദം കൊണ്ട് അടിച്ചമർത്താൻ ഭരണപക്ഷം ശ്രമിക്കുന്നതായി വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിഷേധാത്മക സമീപനമാണ് ഭരണപക്ഷത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'അമിത ആശങ്ക വേണ്ട'; യുക്രൈനില്‍ കുടുങ്ങിയവരെ എത്രയും വേഗം തിരികെയെത്തിക്കുമെന്ന് നോർക്ക
കേരള നിയമസഭയ്ക്ക് യോജിക്കാത്ത സമീപനമാണിത്. പ്രതിപക്ഷത്തെ തടസപ്പെടുത്താൻ ചിലർ ക്വട്ടേഷനെടുത്താണ് സഭയിൽ വരുന്നത്. ഭരണപക്ഷത്ത് നിരവധി സ്‌പീക്കർമാരുള്ള അവസ്ഥയാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനം മുഖ്യമന്ത്രി നിയന്ത്രിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.