ETV Bharat / city

വിദ്യാര്‍ഥി കണ്‍സെഷന്‍: 'ഈ സർക്കാരിനെ വലതുസർക്കാരെന്ന് വിളിക്കേണ്ടി വരും' - വി.ഡി സതീശന്‍

കൺസെഷൻ വിദ്യാർഥികൾക്ക് അപമാനകരമാണെന്ന ഗതാഗത മന്ത്രിയുടെ പ്രതികരണം ശരിയല്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

വിദ്യാര്‍ഥി കണ്‍സെഷന്‍  ആന്‍റണി രാജുവിനെതിരെ സതീശന്‍  ഗതാഗത മന്ത്രി പ്രസ്‌താവന വിഡി സതീശന്‍  സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  vd satheesan against antony raju  vd satheesan criticise ldf govt  students concession hike latest  opposition leader on students concession
വിദ്യാര്‍ഥി കണ്‍സെഷന്‍: 'ഈ സർക്കാരിനെ വലതുസർക്കാരെന്ന് വിളിക്കേണ്ടി വരും'; വിമര്‍ശനവുമായി വി.ഡി സതീശന്‍
author img

By

Published : Mar 17, 2022, 1:39 PM IST

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ നിർത്തലാക്കിയാൽ ഈ സർക്കാരിനെ ഇടതുസർക്കാരെന്നല്ല വലതുസർക്കാരെന്ന് വിളിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൺസെഷൻ വിദ്യാർഥികൾക്ക് അപമാനകരമാണെന്ന ഗതാഗത മന്ത്രിയുടെ പ്രതികരണം ശരിയല്ല. ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്ത കുട്ടികളുള്ള നാടാണ്. കൺസെഷൻ വിദ്യാർഥികളുടെ ന്യായമായ കാര്യമാണ്. അതു മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രണ്ട് രൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവനക്കെതിരെ, വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എസ്‌എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ മന്ത്രി പ്രസ്‌താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ആന്‍റണി രാജുവിന്‍റെ അഭിപ്രായം അപക്വമെന്നും അഭിപ്രായം തിരുത്താൻ തയ്യാറാകണമെന്നും എസ്എഫ്ഐ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിയുടെ പ്രസ്‌താവന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌യുവും പ്രതികരിച്ചിരുന്നു. നേരത്തെ സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൺസെഷൻ 2 രൂപയിൽ നിന്നും 5 രൂപ വരെയാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു. 5 രൂപ നൽകി ബാക്കി വാങ്ങാൻ കുട്ടികൾക്ക് മടിയാണെന്നും കണ്‍സെഷന്‍ ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also read: വധഗൂഢാലോചനക്കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.