ETV Bharat / city

മകന്‍റെ കുടുക്ക പൊട്ടിച്ച് ടിക്കറ്റെടുത്തു; ശ്രീവരാഹം സ്വദേശി അനൂപിന് 25 കോടിയുടെ മഹാഭാഗ്യം - Onam bumper lottery 2022

ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് ഇന്നലെ (17.09.22) രാത്രി അനൂപ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്.

ഓണം ബമ്പർ  ഓണം ബമ്പർ ലോട്ടറി  ഓണം ബമ്പർ തിരുവനന്തപുരം സ്വദേശി അനൂപിന്  അനൂപിനെ തേടിയെത്തിയത് 25 കോടിയുടെ മഹാഭാഗ്യം  Onam bumper  Onam bumper lottery result  Onam bumper anoop  Onam bumper lottery 2022  ശ്രീവരാഹം സ്വദേശി അനൂപിന് ഓണം ബമ്പർ
ടിക്കറ്റെടുത്തത് മകന്‍റെ കുടുക്ക പൊട്ടിച്ച്; ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയെത്തിയത് 25 കോടിയുടെ മഹാഭാഗ്യം
author img

By

Published : Sep 18, 2022, 5:33 PM IST

Updated : Sep 18, 2022, 6:14 PM IST

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്ക് ശേഷം ഇത്തവണത്തെ ഓണം ബമ്പറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ കോടീശ്വരനാക്കിയത്.

ടിക്കറ്റെടുത്തത് മകന്‍റെ കുടുക്ക പൊട്ടിച്ച്; ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയെത്തിയത് 25 കോടിയുടെ മഹാഭാഗ്യം

ഒന്നാം സമ്മാനം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഓട്ടോ ഡ്രൈവറാണ് താനെന്നും ധാരാളം കടങ്ങളും ലോണുകളും ഉണ്ടെന്നും ഇവയെല്ലാം വീട്ടണമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു. മകന്‍റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.

ഭാര്യയാണ് ലോട്ടറി എടുക്കാൻ പറഞ്ഞത്. കടബാധ്യതകൾ കാരണം വിദേശത്തേക്ക് പോകാൻ ഇരുന്നതാണ്. ഓണം ബമ്പർ അടിച്ച സാഹചര്യത്തിൽ വിദേശത്തേക്ക് പോകുന്നില്ല. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷമെന്നും അനൂപ് പറഞ്ഞു.

Last Updated : Sep 18, 2022, 6:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.