ETV Bharat / city

മന്ത്രി വാക്കുപാലിച്ചില്ല, സുഭദ്ര കാത്തിരിക്കുകയാണ് മഞ്ഞ റേഷൻ കാർഡിനായി

വെടിവച്ചാൻകോവിൽ സ്വദേശിനി സുഭദ്ര എന്ന 74കാരിയാണ് മന്ത്രി നൽകിയ ഉറപ്പും പ്രതീക്ഷിച്ചിരുന്നത്

തിരുവനന്തപുരം വൃദ്ധ മഞ്ഞ റേഷന്‍ കാര്‍ഡ് വാര്‍ത്ത  മന്ത്രി ഉറപ്പ് മഞ്ഞ കാര്‍ഡ് വാര്‍ത്ത  ഭക്ഷ്യമന്ത്രി മഞ്ഞ കാര്‍ഡ് ഉറപ്പ് വാര്‍ത്ത  മന്ത്രി ജിആര്‍ അനില്‍ വാര്‍ത്ത  ഭക്ഷ്യമന്ത്രി വാര്‍ത്ത  സുഭദ്ര മഞ്ഞ കാര്‍ഡ് വാര്‍ത്ത  മഞ്ഞ കാര്‍ഡ് മന്ത്രി ഉറപ്പ് വാര്‍ത്ത  മഞ്ഞ റേഷന്‍ കാര്‍ഡ് കാത്തിരിപ്പ് വാര്‍ത്ത  food civil supplies minister kerala news  minister gr anil news  minister promise news  yellow ration card minister promise news  minister promise yellow ration card news
മന്ത്രി പറഞ്ഞ വാക്കുപാലിച്ചില്ല, സുഭദ്ര കാത്തിരിക്കുകയാണ് ഒരു മഞ്ഞ റേഷൻ കാർഡിന് വേണ്ടി
author img

By

Published : Aug 30, 2021, 5:44 PM IST

Updated : Aug 30, 2021, 8:05 PM IST

തിരുവനന്തപുരം : മന്ത്രി ജി.ആര്‍ അനിലിന്‍റെയടുത്ത് വെടിവച്ചാൻ കോവിൽ സ്വദേശിനി സുഭദ്രയ്ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്‍റെ പിങ്ക് റേഷന്‍ കാര്‍ഡ് മാറ്റി മഞ്ഞ കാര്‍ഡ് നല്‍കണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം മന്ത്രിയുടെ ഉറപ്പും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സുഭദ്ര.

ചികിത്സയ്ക്ക് പണമില്ല

ഒന്നര സെന്‍റ് ഭൂമിയും മഴയത്ത് ചോർന്നൊലിക്കുന്ന ഒരു വീടുമാണ് സുഭദ്രയുടെ ആകെയുള്ള സമ്പാദ്യം. ആകെയുള്ള കൂട്ട് അപ്പു എന്ന വളര്‍ത്തുനായയാണ്.

എഴുത്തുകാരനും കഥാകൃത്തുമായിരുന്ന ഭർത്താവ് രാജൻ പൂങ്കോടിന്‍റെയും രണ്ട് പെൺമക്കളുടെയും മരണശേഷം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് സുഭദ്ര. 11 വയസുള്ളപ്പോഴാണ് മൂത്ത മകൾ മേദിനി മരിക്കുന്നത്. 2018ൽ ഇളയ മകൾ ഷീജ ദേവിയും മരിച്ചു.

മന്ത്രി വാക്കുപാലിച്ചില്ല, സുഭദ്ര കാത്തിരിക്കുകയാണ് മഞ്ഞ റേഷൻ കാർഡിനായി

ക്ഷേമനിധിയിൽ നിന്ന് കിട്ടുന്ന 1,600 രൂപയാണ് ആകെ വരുമാനം. ആർത്രൈറ്റിസ് രോഗബാധിതയായ സുഭദ്രയുടെ വലതുകൈ സ്‌തംഭിച്ച് തുടങ്ങിയിട്ടുണ്ട്.

ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ വാങ്ങാന്‍ പ്രതിമാസം ആയിരം രൂപ തികയില്ല. ഭക്ഷ്യ ധാന്യങ്ങൾക്ക് പുറമേ ചികിത്സാസൗജന്യം ലഭിക്കുമെന്നതാണ് മഞ്ഞ കാർഡ് വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ ഈ 74കാരിയെ പ്രേരിപ്പിക്കുന്നത്.

മന്ത്രിയുടെ ഉറപ്പ്

കഴിഞ്ഞ ജൂൺ രണ്ടിന് ഒരു ന്യൂസ് ചാനല്‍ സംഘടിപ്പിച്ച 'മന്ത്രിയോട് ചോദിക്കാം' എന്ന പരമ്പരയിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിലിനോട് തന്‍റെ ദുരിതാവസ്ഥ സുഭദ്ര വിശദീകരിച്ചിരുന്നു.

സുഭദ്രയുടെ അവസ്ഥ മനസ്സിലാക്കിയ മന്ത്രി പത്ത് ദിവസത്തിനുള്ളിൽ പിങ്ക് റേഷൻ കാർഡ് മാറ്റി മഞ്ഞ കാർഡ് നൽകാമെന്ന് ഉറപ്പ് നൽകി. എന്നാല്‍ മാസം രണ്ട് കഴിഞ്ഞിട്ടും ഫലം കാണാത്തതിനാൽ മന്ത്രിക്ക് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.

സുഭദ്രയുടെ ബുദ്ധിമുട്ടുകൾ നേരിൽ കണ്ട് മനസിലാക്കിയ ജലവിതരണ വകുപ്പ് സൗജന്യമായി വെള്ളം നൽകുന്നത് ആശ്വാസമാണ്.

മേൽക്കൂര നശിച്ച് മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടില്‍ മന്ത്രി ഉറപ്പ് നൽകിയ മഞ്ഞ കാർഡും പ്രതീക്ഷിച്ചിരിക്കുകയാണ് സുഭദ്ര.

Read more: വിസ്മയമാണ് കേരളം... കുഞ്ഞു ഖാസിമിനും 18 കോടി ലഭിച്ചു!

Last Updated : Aug 30, 2021, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.