ETV Bharat / city

കെ-റെയിലുമായി മുന്നോട്ട്,നോക്കുകൂലി സാമൂഹ്യവിരുദ്ധം : മുഖ്യമന്ത്രി - കെ റെയിൽ പദ്ധതി

നോക്കുകൂലിക്ക് എതിരാണെന്ന് എല്ലാ തൊഴിലാളി സംഘനകളും പരസ്യമായി നിലപാടെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

നോക്കുകൂലി സാമൂഹിക വിരുദ്ധം  നോക്കുകൂലി  നോക്കുകൂലി തള്ളി മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  കെ-റെയിലുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി  കെ റെയിൽ പദ്ധതി  കെ റെയിൽ വാർത്ത
നോക്കുകൂലി സാമൂഹിക വിരുദ്ധം, കെ-റെയിലുമായി മുന്നോട്ട്: മുഖ്യമന്ത്രി
author img

By

Published : Sep 25, 2021, 7:38 PM IST

തിരുവനന്തപുരം : തൊഴിലാളി സംഘടനകള്‍ നോക്കുകൂലി പിരിക്കുന്നതിനെ സാമൂഹ്യ വിരുദ്ധ നീക്കമായേ കണക്കാക്കാനാകൂവെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ മുന്‍പും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരലംഭാവവും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോക്കുകൂലിക്ക് എതിരാണെന്ന് എല്ലാ തൊഴിലാളി സംഘടനകളും പരസ്യമായി നിലപാടെടുത്തിട്ടുണ്ട്. സംഘടനകളുടെ പേരില്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ അത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം പിന്മാറണമെന്ന് സർക്കാർ

സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ത്തുന്ന എതിര്‍പ്പില്‍ നിന്ന് യുഡിഎഫ് പിന്മാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്തിനാണ് യുഡിഎഫ് പദ്ധതിയെ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. ഏത് പദ്ധതിയെയും എതിര്‍ക്കുന്ന ചിലരുണ്ടാകും. പക്ഷേ നാടിന് ഗുണകരമായ ഒരു പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റേത് പിടിവാശിയായി കാണേണ്ടതില്ല. അനാവശ്യമായി ഉയരുന്ന എതിര്‍പ്പിന്‍റെ പേരില്‍ പദ്ധതി ഉപേക്ഷിക്കാനാകില്ല.

പദ്ധതിക്ക് വളരെ കുറച്ച് സ്ഥലം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. സ്ഥലവും വീടും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്കായി കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രയാസം പദ്ധതിയുടെ ഭാഗമായി ആര്‍ക്കും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് 16,671 പേർക്ക് കൂടി COVID 19 ; 120 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.