ETV Bharat / city

നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും - തിരുവനന്തപുരം

ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തതും പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ യോഗത്തിലേക്ക് എത്തിയതുമാണ് വാക്കേറ്റത്തിന് ഇടയാക്കിയത്

നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും
author img

By

Published : Oct 28, 2019, 6:34 PM IST

Updated : Oct 28, 2019, 7:40 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. പൊതുശ്‌മശാന നിര്‍മാണത്തില്‍ കാലതാമസം നേരിടുന്നെന്ന് ആരോപിച്ച് ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രര്‍ത്തകര്‍ നഗരസഭക്ക് മുമ്പില്‍ പ്രതിഷേധിച്ചു. പ്രതീകാത്മക ശവമഞ്ചം ഉൾപ്പടെ കൊണ്ടുവന്നായിരുന്നു സമരം. സമരത്തിൽ യുഡിഎഫ് കൗൺസിലർമാരായ പുന്നക്കാട് സജു, ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തിരുന്നു. പ്രതിഷേധ പരിപാടിക്ക് ഒടുവിൽ ശവമഞ്ചം കൗൺസിൽ ഹാളിലേക്ക് കയറ്റാനുള്ള നീക്കം പൊലീസ് തടഞ്ഞു. എന്നാല്‍ സജുവിനെയും പ്രവീണിനെയും നഗരസഭാ ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെ പൊലീസ് ഇരുവരെയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. ഇതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്.

നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും

പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ ഹാളില്‍ എത്തിയ ഇവര്‍ക്കെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ എതിര്‍പ്പ് ഉന്നയിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായാണ് ഇവര്‍ പ്രതിഷേധം നടത്തിയതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരും ആരോപിച്ചു. ഇതോടെ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളുയുമായി. തുടര്‍ന്ന് കൗണ്‍സിലര്‍മാരായ സജീവും പ്രവീണും ഹാളില്‍ നിന്നും പുറത്തുപോയതോടെയാണ് പ്രശ്നം അവസാനിച്ചത്. ഇരുവരും ശവമഞ്ചം നഗരസഭ ഓഫീസിന് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. അതേസമയം 50 ലക്ഷം ചിലവഴിച്ച് പെരുംപഴുതൂർ കോട്ടൂരിൽ പുതുതായി നിർമിക്കാന്‍ ഉദ്ദേശിക്കുന്ന വൈദ്യുത ശ്‌മശാനത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നും നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

Intro:നെയ്യാറ്റിൻകര നഗരസഭയിൽ യുഡിഎഫ് കൗൺസിലർ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. നഗരസഭയുടെ കൗൺസിലിംഗ് യോഗത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നെയ്യാറ്റിൻകര നഗരവാസികളുടെ ചിരകാല അഭിലാഷമായ പൊതുശ്മശാന നിർമ്മാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയും, ഭരണസമിതിയുടെ വികസന മുരടിപ്പിനുമെതിരെ ഇന്ന് യുഡിഎഫ് പ്രവർത്തകർ നഗരസഭാ പടിക്കൽ സമരം നടത്തി. ശവമഞ്ചം ഉൾപ്പടെ കൊണ്ടുവച്ചായിരുന്നു പ്രവർത്തകർ സമരം നടത്തിയത്.
സമരത്തിൽ കൗൺസിലർമാരായ പുന്നക്കാട് സജു, ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തിരുന്നു. പ്രതിഷേധ പരിപാടിക്ക് ഒടുവിൽ ശവമഞ്ചം കൗൺസിൽ ഹാളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടർന്ന് കൗൺസിലർമാരായ സജു വിനെയും പ്രവീണിനെയും നഗരസഭാ ഹാളിലേക്ക് പ്രവേശിപ്പിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കും എന്ന് സമരക്കാരുടെ ആവശ്യം പരിഗണിച്ച് പോലീസ് ഇവിടെ കൗൺസിലിം ഹാളിലേക്ക് കടത്തിവിട്ടു.

പ്ലകാർഡുമായി കൗൺസിലിംഗ് നടക്കുന്ന ഹാളിൽ പ്രവേശിച്ച ഈ കൗൺസർമാരോട് ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ കൗൺസലിങ്ങിൽ പങ്കെടുത്ത കൊണ്ടിരുന്ന അംഗങ്ങൾ തിരിഞ്ഞതോടെ കൂടിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പാർട്ടിയോടും പോലും ആലോചിക്കാതെ ചില സ്വാർത്ഥ താല്പര്യങ്ങൾക്ക് ആണ് ഇവർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. ഇത് നേരിയ വടക്കേറ്റത്തിലും, അയ്യങ്കാളിയുടെ വക്കിലുമെത്തി.
തുടർന്ന് സജീവും, പ്രവീണും ഹാളിൽ നിന്ന് പുറത്ത് പോവുകയും, ശവപ്പെട്ടിയെ നഗരസഭയ്ക്ക് മുന്നിലിട്ടു കത്തിക്കുകയും ചെയ്തു.

അതേസമയം 50 ലക്ഷം ചിലവഴിച്ചു കൊണ്ട് പെരുംപഴുതൂർ, കോട്ടൂരിൽ പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന ഗ്യാസിൽ പ്രവർത്തിക്കുന്ന സ്മശാനത്തിൻറെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും, ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നുമാണ് നഗരസഭാ ചെയർപേഴ്സൺ പറയുന്നത്.Body:നെയ്യാറ്റിൻകര നഗരസഭയിൽ യുഡിഎഫ് കൗൺസിലർ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. നഗരസഭയുടെ കൗൺസിലിംഗ് യോഗത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നെയ്യാറ്റിൻകര നഗരവാസികളുടെ ചിരകാല അഭിലാഷമായ പൊതുശ്മശാന നിർമ്മാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയും, ഭരണസമിതിയുടെ വികസന മുരടിപ്പിനുമെതിരെ ഇന്ന് യുഡിഎഫ് പ്രവർത്തകർ നഗരസഭാ പടിക്കൽ സമരം നടത്തി. ശവമഞ്ചം ഉൾപ്പടെ കൊണ്ടുവച്ചായിരുന്നു പ്രവർത്തകർ സമരം നടത്തിയത്.
സമരത്തിൽ കൗൺസിലർമാരായ പുന്നക്കാട് സജു, ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തിരുന്നു. പ്രതിഷേധ പരിപാടിക്ക് ഒടുവിൽ ശവമഞ്ചം കൗൺസിൽ ഹാളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടർന്ന് കൗൺസിലർമാരായ സജു വിനെയും പ്രവീണിനെയും നഗരസഭാ ഹാളിലേക്ക് പ്രവേശിപ്പിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കും എന്ന് സമരക്കാരുടെ ആവശ്യം പരിഗണിച്ച് പോലീസ് ഇവിടെ കൗൺസിലിം ഹാളിലേക്ക് കടത്തിവിട്ടു.

പ്ലകാർഡുമായി കൗൺസിലിംഗ് നടക്കുന്ന ഹാളിൽ പ്രവേശിച്ച ഈ കൗൺസർമാരോട് ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ കൗൺസലിങ്ങിൽ പങ്കെടുത്ത കൊണ്ടിരുന്ന അംഗങ്ങൾ തിരിഞ്ഞതോടെ കൂടിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പാർട്ടിയോടും പോലും ആലോചിക്കാതെ ചില സ്വാർത്ഥ താല്പര്യങ്ങൾക്ക് ആണ് ഇവർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. ഇത് നേരിയ വടക്കേറ്റത്തിലും, അയ്യങ്കാളിയുടെ വക്കിലുമെത്തി.
തുടർന്ന് സജീവും, പ്രവീണും ഹാളിൽ നിന്ന് പുറത്ത് പോവുകയും, ശവപ്പെട്ടിയെ നഗരസഭയ്ക്ക് മുന്നിലിട്ടു കത്തിക്കുകയും ചെയ്തു.

അതേസമയം 50 ലക്ഷം ചിലവഴിച്ചു കൊണ്ട് പെരുംപഴുതൂർ, കോട്ടൂരിൽ പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന ഗ്യാസിൽ പ്രവർത്തിക്കുന്ന സ്മശാനത്തിൻറെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും, ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നുമാണ് നഗരസഭാ ചെയർപേഴ്സൺ പറയുന്നത്.Conclusion:നെയ്യാറ്റിൻകര നഗരസഭയിൽ യുഡിഎഫ് കൗൺസിലർ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. നഗരസഭയുടെ കൗൺസിലിംഗ് യോഗത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നെയ്യാറ്റിൻകര നഗരവാസികളുടെ ചിരകാല അഭിലാഷമായ പൊതുശ്മശാന നിർമ്മാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയും, ഭരണസമിതിയുടെ വികസന മുരടിപ്പിനുമെതിരെ ഇന്ന് യുഡിഎഫ് പ്രവർത്തകർ നഗരസഭാ പടിക്കൽ സമരം നടത്തി. ശവമഞ്ചം ഉൾപ്പടെ കൊണ്ടുവച്ചായിരുന്നു പ്രവർത്തകർ സമരം നടത്തിയത്.
സമരത്തിൽ കൗൺസിലർമാരായ പുന്നക്കാട് സജു, ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തിരുന്നു. പ്രതിഷേധ പരിപാടിക്ക് ഒടുവിൽ ശവമഞ്ചം കൗൺസിൽ ഹാളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടർന്ന് കൗൺസിലർമാരായ സജു വിനെയും പ്രവീണിനെയും നഗരസഭാ ഹാളിലേക്ക് പ്രവേശിപ്പിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കും എന്ന് സമരക്കാരുടെ ആവശ്യം പരിഗണിച്ച് പോലീസ് ഇവിടെ കൗൺസിലിം ഹാളിലേക്ക് കടത്തിവിട്ടു.

പ്ലകാർഡുമായി കൗൺസിലിംഗ് നടക്കുന്ന ഹാളിൽ പ്രവേശിച്ച ഈ കൗൺസർമാരോട് ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ കൗൺസലിങ്ങിൽ പങ്കെടുത്ത കൊണ്ടിരുന്ന അംഗങ്ങൾ തിരിഞ്ഞതോടെ കൂടിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പാർട്ടിയോടും പോലും ആലോചിക്കാതെ ചില സ്വാർത്ഥ താല്പര്യങ്ങൾക്ക് ആണ് ഇവർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. ഇത് നേരിയ വടക്കേറ്റത്തിലും, അയ്യങ്കാളിയുടെ വക്കിലുമെത്തി.
തുടർന്ന് സജീവും, പ്രവീണും ഹാളിൽ നിന്ന് പുറത്ത് പോവുകയും, ശവപ്പെട്ടിയെ നഗരസഭയ്ക്ക് മുന്നിലിട്ടു കത്തിക്കുകയും ചെയ്തു.

അതേസമയം 50 ലക്ഷം ചിലവഴിച്ചു കൊണ്ട് പെരുംപഴുതൂർ, കോട്ടൂരിൽ പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന ഗ്യാസിൽ പ്രവർത്തിക്കുന്ന സ്മശാനത്തിൻറെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും, ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നുമാണ് നഗരസഭാ ചെയർപേഴ്സൺ പറയുന്നത്.
Last Updated : Oct 28, 2019, 7:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.