ETV Bharat / city

തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് 19

author img

By

Published : Mar 15, 2020, 6:51 PM IST

Updated : Mar 15, 2020, 8:51 PM IST

New postive case reported in Kerala  covid news  corona  കൊവിഡ് വാര്‍ത്ത  കൊറോണ വാര്‍ത്ത
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് 19

18:46 March 15

സ്‌പെയിനില്‍ നിന്നും പഠനം കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് 19

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സ്‌പെയിനില്‍ നിന്ന് പഠനം പൂത്തിയാക്കിയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 24 ആയി. അതിൽ മൂന്നു പേർ സുഖം പ്രാപിച്ചു. ആകെ 10,944 വീടുകളിലും, 289 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ആര്യോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല നിരീക്ഷണത്തിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും റോഡുകളിലും വിമാനത്താവളങ്ങളിലും കർശന പരിശോധന തുടരും.

കൂടാതെ വൈറസിനെ ചെറുക്കാൻ വ്യക്തി ശുചിത്വം അനിവാര്യമാണെന്നും അതിനായി ബ്രേക്കിംഗ് ദി ചെയിൻ ക്യാംപെയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും കൈകൾ വൃത്തി ആക്കി വയ്ക്കുന്നതിനുള്ള ബോധവൽക്കരണവും ബ്രേക്കിംഗ് ദി ചെയിൻ ക്യാംപെയിനും നടത്തുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ഒരു മാസ കാലയളവിലുള്ള ക്യാംപെയിനിന്‍റെ ഭാഗമാകും.  

Last Updated : Mar 15, 2020, 8:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.