തിരുവനന്തപുരം : ഇരു ചക്രവാഹനങ്ങളില്‍ കുടപിടിച്ചുള്ള യാത്ര ശിക്ഷാര്‍ഹം. ഗതാഗത കമ്മിഷണര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
ALSO READ : സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി COVID 19 ; 141 മരണം
രണ്ടുവര്‍ഷത്തിനിടെ സമാന സംഭവങ്ങളില്‍ 14 അപകടങ്ങളുണ്ടായി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തീരുമാനം. കുടപിടിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.